Tuesday 18 October 2011

സേവന ദിനം--കുറിപ്പ്

ഒക്ടോബര്‍ 2 ഞായറാഴിച്ചയായിരുന്നു. ഈ വര്‍ഷത്തെ ഗാന്ധി-ജയന്തി ദിനം അന്നേ ദിവസം  ആചരിക്കാന്‍കഴിയാത്തതിനാല്‍ ചൊവ്വാഴ്ചയാണ് ഞങ്ങളുടെ സ്കൂളില്‍സേവനദിനം ആഘോഷിച്ചത്.എല്ലാകുട്ടികളും സ്കൂളിലേക്ക്
വന്നപ്പോള്‍ പരിസരം വൃത്തിയാക്കാനുള്ള ഉപകരണങ്ങളും
കൊണ്ടുവന്നിരുന്നു. ഞാന്‍ കൊണ്ട് പോയത് ചൂലായിരുന്നു.
പതിവുപോലെ ടീച്ചര്‍ ക്ളാസിലെത്തി. ടീച്ചര്‍ ഞങ്ങള്‍ വൃത്തിയാക്കേണ്ട സ്ഥലം പറഞ്ഞു തന്നു. അപ്പോഴേക്കും നമ്മുടെ ചൂലുകള്‍ ആണ്‍ കുട്ടികള്‍ കൈവശമാക്കിയിരുന്നു.
ഞങ്ങള്‍ ചവറുകള്‍ വാരിക്കൂട്ടി വൃത്തിയാക്കി. മണ്‍വെട്ടിയില്ലാത്തതിനാല്‍ കൈകൊണ്ട് പുല്ല് പറിച്ചു. ഞാന്‍ ഒറ്റക്ക് ശ്രമിച്ചു. പറ്റിയില്ല. മൂന്ന്
പേര്‍ കൂടി ശ്രമിച്ചപ്പോള്‍ പുല്ല് വേരോടെ പുഴുതു വന്നു.
വേരോടൊപ്പം ഒരു മണ്ണിരയും! ഞാന്‍ പേടിച്ചുപോയി. പുല്ല് താഴെയിട്ടു. എല്ലാപേരും എന്നെ കളിയാക്കിച്ചിരിച്ചു. ജാള്യത മനസ്സില്‍ വച്ച് ഞാന്‍ പണി തുടര്‍ന്നു .നമ്മള്‍ സ്കൂള്‍ പരിസരം
പൂര്‍ണ്ണമായും വൃത്തിയാക്കി.
ശില്പ.S 7A

പരീക്ഷണം-------നിര്‍മാണം


വായുവിന്റെ സംവഹനപ്രവാഹം- പരീക്ഷണം
മെഴുകുതിരി ജ്വാലയ്ക്ക് സമീപമുള്ള വായു ചൂടാകുകയും സാന്ദ്രത കുറയുകയും മുകളിലേയ്ക്ക് ഉയരുകയും ചെയ്യുന്നു. അപ്പോള്‍ മെഴുകുതിരി ജ്വാലയ്ക്ക് സമീപമുള്ള വായുവിന്റെ മര്‍ദ്ദം കുറയുന്നു. അപ്പോള്‍ ചന്ദനത്തിരിയുടെ പുക ഈ ഭാഗത്തേക്ക് വരുകയും ചൂടാകുകയും കുഴലിലൂടെ മുകളിലേക്ക് ഉയരുകയും ചെയ്യുന്നു






ഗണിതമേള-സ്കൂള്‍ തലം


ഗണിതമേള-സ്കൂള്‍ തലം
തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍
Geometric chart- Aiswriya 7A
Number chart- Silpa.S 7A
Model- Satheesh  7B
Puzzle-TharalDarsan 7B
Quiz- TharalDarsan  7B
ചില ദൃശ്യങ്ങളിലേയ്ക്ക്...........













Monday 17 October 2011

അനുഭവക്കുറിപ്പുകള്‍

സായൂജ്യയുടെ ഈ വര്‍ഷത്തെ ഓണക്കാല അനുഭവം
ഞാനും എന്റെ അനിയത്തിമാരുമൊത്ത് സാറ്റ് കളിക്കുകയായിരുന്നു.സുജലാണ് എണ്ണിയത്.ഞാനും സൃഷ്ടിയും
കൂടി ഒരുമിച്ച് സാറ്റടിക്കാനോടി. അവള്‍ക്ക് സാറ്റടിക്കാനായി
എന്നെ പിടിച്ച് തള്ളി.അവിടെ പാറ ഇറക്കിയിട്ടിട്ടുണ്ടായിരുന്നു.
ഞാന്‍ വീണ് പാറയുടെ മുനയില്‍ കൊണ്ട് കാല് കീറി.
പാറപ്പൊടി എടുക്കാനായി അമ്മ എന്നെ ആസ്പത്രിയില്‍ കൊ-
ണ്ട് പോയി.എനിക്ക് പേടി തുടങ്ങി.പാറപ്പൊടി എടുത്തപ്പോള്‍
നല്ല വേദനയായിരുന്നു.അവര്‍ മരുന്ന് വെച്ച് കെട്ടി തന്നു.മൂന്ന് ആഴ്ച കെട്ടി വെച്ചിരുന്നു.
-എസ്.ആര്‍.സായൂജ്യ
7A

Sunday 9 October 2011

സേവനദിനാചരണം--ഗാന്ധിജയന്തി

ഒക്ടോബര്‍ 4 ന്  ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള  സേവനദിനാചരണം നടത്തി.
കുട്ടികളും അധ്യാപകരും സ്കൂളും പരിസരവും  വൃത്തിയാക്കി. കുട്ടികള്‍ അത്യുത്സാഹത്തോടെയാണ്  ഇത്
ഏറ്റെടുത്തത്.
ഉച്ചയ്ക്ക്  കുട്ടികള്‍ക്ക് സദ്യ നല്‍കി.
വൈകുന്നേരത്ത് പായസം നല്‍കി.
ചില അനുഭവക്കുറിപ്പുകള്‍ പങ്കുവയ്ക്കാം.....

Sunday 2 October 2011

ഗാന്ധിജയന്തി



മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2''ഗാന്ധിജയന്തിയായി'' ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ട്ര അഹിംസാദിനമായി ആചരിക്കുന്നു
മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി  അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്‌. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂ കി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന്റെ ജന്മദിനമായ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്
ഗാന്ധിയും കസ്തൂർബയും,1902

ഗാന്ധിജിയുടെ രാജ്ഘട്ടിലുള്ള അന്ത്യവിശ്രമസ്ഥലം