Friday 29 March 2013

ക്രയോണ്‍ ചിത്രം

7B യിലെ പ്രണവ്  വരച്ച മനോഹരമായ ചിത്രം കാണൂ....





Wednesday 13 March 2013

ഇന്‍സ്പെയര്‍ അവാര്‍ഡ്

ഇന്‍സ്പെയര്‍ അവാര്‍ഡ് ....വീണ്ടും...

7B യിലെ രാഹുലിന് ഈ വര്‍ഷത്തെ ഇന്‍സ്പെയര്‍ അവാര്‍ഡ് ...
അഭിനന്ദനങ്ങള്‍......

Wednesday 6 March 2013


നാളേയ്ക്കിത്തിരി ഊര്‍ജം
നമ്മുടെ സ്കൂളിന് ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ലഭിച്ചു. അഭിനന്ദനങ്ങള്‍!.............
കേരള സ്റ്റേറ്റ് ഇലക് ട്രിസിറ്റി ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഏറ്റെടുത്ത ഊര്‍ജ്ജ സംരക്ഷണ പരിപാ‌ടിയിലേയ്ക്ക് നമ്മുടെ സ്കൂളില്‍നിന്നും 50 കുട്ടികളെ തെരഞ്ഞെടുത്തു.
ലക്ഷ്യങ്ങള്‍:
-വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക.
-വൈദ്യുതി പാഴാക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക.

ഒരു വര്‍ഷത്തെ ഊര്‍ജ്ജ ഉപഭോഗത്തിലുള്ള വ്യത്യാസം വിലയിരുത്തിയപ്പോള്‍ 3 കുട്ടികള്‍ ക്യാഷ് അവാര്‍ഡിന് അര്‍ഹരായി.
ശ്രുതി .S -7.B
ആതിര.S.L-7.A
ഐശ്വര്യ-7.A
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ദീപ്തി ടീച്ചറിന് ട്രോഫിയും ലഭിച്ചു.

Friday 1 March 2013

ദേശീയശാസ്ത്രദിനം -ഫെബ്രുവരി 28


ദേശീയശാസ്ത്രദിനം -ഫെബ്രുവരി 28

ചന്ദ്രശേഖര വെങ്കിട്ടരാമൻ

ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ C.V.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.

1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. അഞ്ച് ആണ്മക്കളും മൂന്നു പെണ്മക്കളുമായി ഈ ദമ്പതികൾക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത്. രാമന് നാലുവസ്സുള്ളപ്പോൾ, പിതാവിന് വിശാഖപട്ടണത്തുള്ള എ.വി.എൻ. കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ഛനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന്‌ ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു.
സ്ക്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ, രാമൻ, പഠനത്തിൽ ഉന്നതനിലവാരം പുലർത്തി. സ്കോളർഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തിൽതന്നെ രാമന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിർമ്മിച്ചു. ബുദ്ധിശക്തിയിൽ ഉന്നതനിലവാരം പുലർത്തിയെങ്കിലും രാമന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
പതിനൊന്നാമത്തെ വയസ്സിൽ രാമൻ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛൻ പഠിപ്പിച്ചിരുന്ന എ.വി.എൻ. കോളേജിൽത്തന്നെ ഇന്റർമീഡിയേറ്റിന് ചേർന്നു. ഒന്നാമനായിത്തന്നെ ഇന്റർമീഡിയേറ്റും വിജയിച്ചു.
പ്രസിഡൻസി കോളേജിൽ
1903-, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ രാമൻ ബി..യ്ക്കു ചേർന്നു. പ്രസിഡൻസി കോളേജിൽ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗൽഭരായ യൂറോപ്യന്മാരായിരുന്നു. പഠനത്തിൽ അദ്ദേഹത്തിന്‌ ഏറെ ഗുണം ചെയ്തു. 1904-ൽ രാമൻ, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണമെഡലുകൾ നേടിക്കൊണ്ട് ബി.. ഒന്നാമനായി വിജയിച്ചു.
ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിക്കാൻ തക്ക ആരോഗ്യസ്ഥിതിയില്ലാതിരുന്നതിനാൽ, പ്രസിഡൻസി കോളേജിൽത്തന്നെ ഭൗതികശാസ്ത്രം പഠിക്കാനായി എം.. യ്ക്കു ചേർന്നു. 1907-, രാമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ എം.എ പാസ്സായി.
വിവാഹം
പരീക്ഷ പാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ആ ഒരു ചെറിയ ഇടവേളയിലായിരുന്നു രാമൻ "ലോകസുന്ദരി" എന്ന പെൺകുട്ടിയെ വിവാഹം ചെയ്തത്. അക്കാലത്തെ പരമ്പരാഗതരീതികളനുസരിച്ച് തങ്ങളുടെ വിവാഹകാര്യതീരുമാനത്തിൽ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. എന്നാൽ രാമന്റെ വിവാഹം അപ്രകാരമല്ല നടന്നത്. കോളേജിൽ പഠിക്കുമ്പോഴെത്തന്നെ, രാമൻ, തന്റെ സുഹൃത്തും തിയോസഫിസ്റ്റും പുരോഗമനവാദിയുമായ രാമസ്വാമിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. രാമസ്വാമിയുടെ ബന്ധുവായ ലോകസുന്ദരിയെ അവിടെ വച്ച് കണ്ടുമുട്ടി പ്രണയത്തിലാകുകയും, ഈ പ്രണയം വിവാഹത്തിലേക്ക് ചെന്നെത്തുകയുമായിരുന്നു.
രാമൻ ബ്രാഹ്മണനും ലോകസുന്ദരി മറ്റൊരു ജാതിയിൽപ്പെട്ടയാളുമായതിനാൽ വിവാഹത്തിന് രാമന്റെ അമ്മയടക്കമുള്ള ബന്ധുക്കൾ എതിർപ്പുപ്രകടിപ്പിച്ചിരുന്നു. എന്നാൽ രാമന്റെ പിതാവിന്റെ പിന്തുണയും രാമന്റെ ദൃഢനിശ്ചയവും മൂലം ലോകസുന്ദരിയുമായുള്ള വിവാഹം നടന്നു.


രാമൻ പ്രഭാവം




ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണ്ണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു. 1928 ഫെബ്രുവരി 28 നാണ് ഇത് ലോകത്തെ അറിയിച്ചത്. ഈ സ്മരണയ്ക്കായാണ് ഫെബ്രുവരി 28 ദേശീയശാസ്ത്ര ദിനമായി ആചരിയ്ക്കുന്നത് .


ദേശീയശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ചുവര്‍പത്രികാനിര്‍മാണം എന്നിവ ക്ലാസ് തലത്തില്‍ നടന്നു.