Saturday 29 June 2013

നന്ദി..ശ്രീ.ഷഹാര്‍..

നിലയ്ക്കാമുക്കിലെ കൊല്ലം സ്റ്റോര്‍ ഉടമ  ശ്രീ.ഷഹാര്‍ വാങ്ങി നല്‍കിയ ബാഗുകളുടെ വിതരണോദ്ഘാടനം  ചിറയിന്‍കീഴ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ.രാജേന്ദ്രന്‍ നിര്‍വഹിച്ചപ്പോള്‍..........


 സ്കൂള്‍ഹെഡ് മാസ്റ്റര്‍ ശ്രീ.ആര്‍. പ്രകാശ്  നന്ദി പറഞ്ഞു..
നന്ദി..ശ്രീ.ഷഹാര്‍..
കുഞ്ഞു കൂട്ടുകാര്‍ പുത്തന്‍ ബാഗുകളുമായി.....


Wednesday 19 June 2013

വായനാ ദിനം -ജൂണ്‍ 19

വായിച്ചാല്‍ വളരും ,വായിച്ചില്ലെങ്കിലും വളരും......
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും......

കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.
കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, . വി. വിജയന്‍, വി. കെ. എന്‍., മാധവികുട്ടി… അങ്ങനെ മലയാളത്തിനു വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നുനാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല. എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല.
മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്വര്‍ത്തമാന പത്രങ്ങള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതിക വിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം.
ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ഥ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ. . എന്‍. എഫ്. . ഡി. സ്ഥാപകനുമായ പി. എന്‍. പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.
വായനാദിനവുമായി ബന്ധപ്പെട്ട്  സ്കൂളില്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങളിലേക്ക്....
സ്കൂള്‍ അസംബ്ലിയില്‍ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മാസ്റ്റര്‍ ശ്രീ.പ്രകാശ്   വിശദീകരിച്ചു.
തുടര്‍ന്ന് കുട്ടികളും അവരുടെ അറിവുകള്‍ പങ്കുവച്ചു.
കുട്ടികള്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.

സാഹിത്യ ക്വിസ് മത്സരത്തില്‍ നിന്നും............


വിജയികള്‍
ഒന്നാം സ്ഥാനം- സ്വാതി    7A


രണ്ടാം സ്ഥാനം- അമൃത     7A

മൂന്നാം സ്ഥാനം- നയന     7A

പ്രവര്‍ത്തനങ്ങള്‍ തുടരുന്നു........

Wednesday 5 June 2013

ലോക പരിസ്ഥിതി ദിനം -ജൂണ്‍ 5

ലോക പരിസ്ഥിതി ദിനാചരണം-2013
               "ചിന്തിക്കൂ. ഭക്ഷിക്കൂ.കരുതൂ."

05-06-2013 രാവിലെ 10 മണിയ്ക്ക് ചേര്‍ന്ന സ്പെഷ്യല്‍ അസംബ്ലിയില്‍  സീനിയര്‍ ടീച്ചര്‍ ശ്രീമതി.സബീന  ലോക പരിസ്ഥിതി ദിനത്തെക്കുറിച്ചും മണ്ണ് ,ജലം ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി. പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ സമയക്രമം-
10-11 am-കുട്ടികള്‍ ശേഖരിച്ച് കൊണ്ട് വന്ന ഔഷധ സസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.പരിചയപ്പെട്ടു.ലിസ്റ്റ് ചെയ്തു. അവര്‍ കണ്ടെത്തിയ ഔഷധ ഗുണങ്ങള്‍ അവതരിപ്പിച്ചു. കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി.
11-12 pm- പരിസ്ഥിതി ദിനക്ലാസ് (IWMP യുടെ ബോധവല്‍ക്കരണ ക്ലാസ്)
മണ്ണ്,ജലം,വായു, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം എന്നിവ ഉള്‍പ്പെടുത്തി.
12.00-2.00 pm- ഔഷധതോട്ട നിര്‍മാണം
2.00-2.30 pm-ക്വിസ് മത്സരം
2.30-3.30 pm- പോസ്റ്റര്‍ നിര്‍മാണം
3.30-4.00 pm- പോസ്റ്ററുകളുടെ പ്രദര്‍ശനം
ഔഷധ തോട്ടത്തിലേക്ക്...
പരിസ്ഥിതി ദിന ക്ലാസില്‍നിന്നും..

ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, പരിചയപ്പെടല്‍.....
ഔഷധസസ്യ ആല്‍ബങ്ങള്‍  .....















LPക്വിസ് മത്സരവിജയികള്‍

ഒന്നാം സ്ഥാനം- ആഷിക് .എ 4B
രണ്ടാംസ്ഥാനം- അതുല്‍.ബി 4B
മൂന്നാം സ്ഥാനം- വിഷ്ണു.എം  4A
UP വിഭാഗം ക്വിസ് മത്സരത്തില്‍ നിന്നും


UP വിഭാഗം ക്വിസ് മത്സര വിജയികള്‍
ഒന്നാം സ്ഥാനം- അപര്‍ണ.എ 7A

രണ്ടാംസ്ഥാനം- അമൃത .ബി 7A
മൂന്നാം സ്ഥാനം- ആതിര.എ 7A
പോസ്റ്റര്‍ നിര്‍മാണമത്സരത്തില്‍നിന്നും...




സമ്മാനാര്‍ഹത നേടിയ പോസ്റ്ററുകള്‍








പോസ്റ്ററുകളുടെ പ്രദര്‍ശനം