Thursday 22 August 2013

അക്ഷരമുറ്റം.........

ക്വിസ് മത്സരത്തില്‍ നിന്നും......
                               സ്മിത ടീച്ചര്‍ ക്വിസ് മത്സരം നയിക്കുന്നു

ഒന്നാം സ്ഥാനം -നയന 7A

രണ്ടാം സ്ഥാനം  -ശരണ്യ 6B

ഉപജില്ലാമത്സരത്തില്‍ ,സ്കൂളിനെ പ്രതിനിധീകരിച്ച്  ഇവര്‍ പങ്കെടുക്കും.



ഭാഷാപതിപ്പുകളിലൂടെ..........


ക്ലാസ് 7




പതിപ്പ് ക്ലാസ് 2

രണ്ടാം ക്ലാസിലെ പതിപ്പിലൂടെ.......
















Saturday 17 August 2013

ഫീല്‍ഡ് ട്രിപ്പ്- ജല ശുദ്ധീകരണശാല......

17-08-2013 ശനി
ഹരിതസേന നിലയ്ക്കാമുക്കിന്റെ(സേനാനി) നേതൃത്വത്തില്‍ ,ആറ്റിങ്ങല്‍ വലിയകുന്നിലെ ജലശുദ്ധീകരണശാലയിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തി..
 സേനാനിയിലെ 30 കട്ടികളും 4അധ്യാപകരും പങ്കെടുത്തു.
കൂടുതല്‍ വിശദമായി കാണാന്‍ ഞങ്ങളുടെ ഹരിതസേനാ ബ്ലോഗിലേക്ക് പോകൂ....

Thursday 15 August 2013

67 th Independence Day

15-08-2013 വ്യാഴം
സ്വാതന്ത്ര്യദിനപ്രവര്‍ത്തനങ്ങളിലേക്ക്........
ദേശീയ പതാക ഉയര്‍ത്തല്‍....
പതാകാഗാനം ആലപിക്കല്‍.....
സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ ...
സ്വാതന്ത്ര്യദിന പ്രഭാഷണങ്ങള്‍....
ദേശഭക്തി ഗാനാലാപനം.....
മിഠായി വിതരണം...




സ്കൂള്‍ SMC ചെയര്‍മാന്‍ ശ്രീ.വത്സലന്‍ പതാക ഉയര്‍ത്തുന്നു.








സ്വാതന്ത്ര്യദിനാശംസകള്‍.....



 India's   67th 
Independence Day      15-08-2013


 നമ്മുടെ ഇന്ത്യ സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ സ്വാതന്ത്യം നേടിത്തന്ന നമ്മുടെ നേതാക്കന്മാരെ നമുക്ക് ഓര്‍ക്കാം... കഠിനമായ വേദനകളും യാദനകളും സഹിച്ച്... വെടിയുണ്ടകളുടെ മുന്നിലും പതറാത്ത ചങ്കുറപ്പോടെയും........രാജ്യത്തിന് വേണ്ടി ഒഴുക്കിയ കണ്ണുനീരുകൊണ്ട് നേടിയെടുത്ത 
സ്വാതന്ത്യം .........എപ്പോഴും  നമ്മളെ കാക്കുന്ന നമ്മുടെ സൈന്യം........ഇന്ത്യക്ക് വേണ്ടി വീരചരമം പ്രാപിച്ച നമ്മുടെ സഹോദരങ്ങള്‍.......അതിര്‍ത്തി കാക്കുന്ന നമ്മുടെ പട്ടാളം....ധീരദേശാഭിമാനികള്‍......ഇവരെയൊക്കെ നമുക്ക് സ്മരിക്കാം....പ്രണാമം  അര്‍പ്പിക്കാം......
നമ്മുടെ രാജ്യം ഉന്നതിയില്‍ നിന്ന്  ഉന്നതിയിലേക്ക് കുതിക്കാന്‍
നമുക്ക് കൈ കോര്‍ക്കാം.....പ്രവര്‍ത്തിക്കാം....പ്രയത്നിക്കാം....


ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്‌. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും..
മഹാത്മാ ഗാന്ധി

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി  അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്‌. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂ കി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്
ഭഗത് സിംഗ്
 

ഭഗത് സിംഗ് (28 സെപ്റ്റംബർ 1907[9] – 23 മാർച്ച് 1931[2][1] ) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു വീരചരമമടഞ്ഞ ഒരു ധീര വിപ്ലവകാരിയാണ്. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധ പോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിലൊരാളായും ചിലർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ് അദ്ദേഹം.
ക്യാപ്റ്റൻ ലക്ഷ്മി 


സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ‍ ആർമിയുടെ പ്രവർത്തകയുമായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി (ജനനം: 1914 ഒക്റ്റോബർ 24). ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള സൈന്യഗണത്തിലെ കേണലായി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ 'ആസാദ് ഹിന്ദ്' ഗവർമെന്റിൽ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. യഥാർത്ഥ നാമം ഡോ. ലക്ഷ്മി സൈഗാൾ.
ജവഹർലാൽ നെഹ്രു 
 
ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പിയാണ്‌ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും അദ്ദേഹം തന്നെ. രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്‌റു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. സോഷ്യലിസത്തിലൂന്നിയ നെഹ്‌റുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.
ഇനിയും അനേകം പേര്‍.......

Wednesday 14 August 2013

ചോക്കുനിര്‍മാണം.......

വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 
 ചോക്കുനിര്‍മാണം പുരോഗമിക്കുന്നു..........



ജലചക്രങ്ങള്‍......

7 ലെ അടിസ്ഥാനശാസ്ത്രം -
കുട്ടികള്‍ തയ്യാറാക്കിയ ജലചക്രങ്ങള്‍  കാണാം..