Tuesday 30 December 2014

യോഗ പരിശീലനക്ലാസ്

ഇന്ന് നടന്ന യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍  നിര്‍വഹിച്ചു.


Wednesday 24 December 2014

Girls empowerment Programme......

പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ത്രിദിന ശില്പശാല-ജ്വാല
മൂന്നാം ദിവസം  24-12-2014
  സര്‍വ്വശിക്ഷാ അഭിയാന്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി നമ്മുടെ സ്കൂളില്‍വച്ചു നടത്തിയ 3 ദിവസത്തെ ശില്പശാലയുടെ സമാപനം  വക്കം ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റ് ശ്രീമതി.സുലജ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. R. പ്രകാശ് സ്വാഗതവും B.R.C. ട്രെയിനര്‍ ശ്രീമതി വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

കുട്ടികളുടെ നാടകാവതരണ ഷോട്ടുകള്‍


ശ്രീ.അംശു സാറിന്റെ വിലയിരുത്തല്‍.......

സമ്മാനദാനം



വിവിധ പതിപ്പുകളുടെ പ്രകാശനം






ഉച്ചഭക്ഷണവേളയില്‍



Tuesday 23 December 2014

GIRLS EMPOWERMENT PROGRAMME- 3 DAYS CAMP....

പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള  ത്രിദിന ശില്പശാല-ജ്വാല
രണ്ടാം ദിവസം  G.U.P.S.NILAKKAMUKKU.. 23-12-2014

ഉദ്ദേശ്യം
നാടകത്തെക്കുറിച്ച് ആധീകാരികമായ ധാരണ നേടുന്നതിന്
എന്താണ് അഭിനയം? അഭിനയ വിധങ്ങള്‍? രംഗവേദി എന്ത്? പ്രയോഗത്തിലും ചേഷ്ടകളിലുമുള്ള  പ്രത്യേകതകള്‍ എന്തൊക്കെ? 
അഭിനയപ്പൊരുത്തങ്ങള്‍ എന്തൊക്കെ?
നാടകരചനയെക്കുറിച്ച് ധാരണ നേടുന്നതിന്.....
ഉച്ചക്ക് ശേഷം നാടകത്തിലെ സങ്കേതങ്ങളെക്കുറിച്ച് നെടുങ്ങണ്ട SNVSS ലെ ശ്രീ.അംശു സര്‍ ക്ലാസ് എടുത്തു.


GIRLS EMPOWERMENT PROGRAMME -3 DAYS CAMP....

 പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ത്രീദിന ശില്പശാല-ജ്വാല 
ഒന്നാംദിവസം G.U.P.S.NILAKKAMUKKU 22-12-2014


 സര്‍വ്വശിക്ഷാ അഭിയാന്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി നമ്മുടെ സ്കൂളില്‍വച്ചു 3 ദിവസത്തെ ശില്പശാല ഒരുക്കുന്നു...
 വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. J. സലിം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡമാസ്റ്റര്‍ ശ്രീ. R. പ്രകാശ് സ്വാഗതവും വാര്‍ഡു മെമ്പര്‍ ശ്രീ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷതയും വഹിച്ചു.B.R.C. ട്രയിനര്‍ ശ്രീമതി വിജയലക്ഷ്മി, CRC കോര്‍ഡിനേറ്റര്‍ ശ്രീമതി ലീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. J. സലിം ഉദ്ഘാടനം ചെയ്യുന്നു.

സ്കൂള്‍ ഹെഡമാസ്റ്റര്‍ ശ്രീ. R. പ്രകാശ് സ്വാഗത പ്രസംഗം നടത്തുന്നു.


വാര്‍ഡു മെമ്പര്‍ ശ്രീ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിക്കുന്നു

B.R.C. ട്രയിനര്‍ ശ്രീമതി വിജയലക്ഷ്മി ആശംസകള്‍ നേരുനു.

 CRC കോര്‍ഡിനേറ്റര്‍ ശ്രീമതി ലീന  ആശംസകള്‍ നേരുനു.


3 ദിവസത്തെ സജീവപ്രവര്‍ത്തനങ്ങളാണ് തീയറ്റര്‍ സങ്കേതമുപയോഗിച്ചു ഒരുക്കിയിരിക്കുന്നത്. സ്വന്തമായി ശരിയായ തീരുമാനങ്ങള്‍ എടുക്കാനും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനും നമ്മുടെ കുട്ടികള്‍ കഴിവു നേടേണ്ടതുണ്ട്.
ലക്ഷ്യങ്ങള്‍.
ഓരോ കുട്ടിയിലും അന്തര്‍ലീനമായ കഴിവുകള്‍ തിരിച്ചറിയുന്നതിന്
തന്റെകഴിവില്‍ അഭിമാനബോധം രൂപപ്പെടുത്തുന്നതിന്
തന്റെ പരിമിതികളെ അതിജീവിക്കുന്നതിന്
മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും അറിയുന്നതിന്
ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുന്നതിനും അത് ജീവിതശീലമാക്കുന്നതിനും


ഒന്നാം ദിവസം
ഉദ്ദേശ്യം
സംഭാഷണങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിയുന്നതിനും അവ നിര്‍മ്മിക്കുന്നതിനും
സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ധാരണ നേടുന്നതിന്
ക്രീയാത്മക ചിന്ത വികസിപ്പിക്കുന്നതിനുള്ള വിവിധ സന്ദര്‍ഭങ്ങളിലിടപെട്ട് സ്വയം വളരാന്‍
ചില പ്രത്യേക സന്ദര്‍ഭങ്ങളിലെ സംഭാഷണ ശകലങ്ങള്‍ എഴുതിയ സ്ലിപ്പുകള്‍ ഓരോ ഗ്രൂപ്പിനും നല്‍കിക്കെണ്ടുള്ള പ്രവര്‍ത്തനം.
വിവിധ പ്രവര്‍ത്തനങ്ങളിലൂടെ....ഒരെത്തിനോട്ടം....








വര്‍ക്കല BPO ശ്രീ.സതികുമാര്‍ സര്‍ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍.....



Tuesday 25 November 2014

BASIC SCIENCE EXPERIMENTS....

ശാസ്ത്ര പരീക്ഷണം-ക്ലാസ് 7
ഏത് തരം മണ്ണിലാണ് ജലാഗിരണശേഷി ഏറ്റവും കൂടുതല്‍........
മണല്‍, പറമ്പിലെ മണ്ണ്, പാടത്തെ മണ്ണ്(കളിമണ്ണ്)

നിഗമനം :
ജലാഗിരണശേഷി ഏറ്റവും കൂടുതല്‍ കളിമണ്ണിനാണ്.......

ശാസ്ത്ര പരീക്ഷണം -ക്ലാസ് 5
ലഘുയന്ത്രങ്ങള്‍-ഉത്തോലകങ്ങള്‍
ധാരം, രോധം,യത്നം എന്നിവയുടെ സ്ഥാനവും യാന്ത്രികലാഭവും...
സീസോ...
ഒരു ഗോലി ഉപയോഗിച്ച് ഒന്നിലധികം ഗോലികളെ ഉയര്‍ത്താം....


നിഗമനം
ധാരവും യത്നവും തമ്മിലുള്ള അകലം കൂട്ടിയും ധാരവും രോധവും തമ്മിലുള്ള അകലം കുറച്ചും പ്രവര്‍ത്തി കൂടുതല്‍ എളുപ്പമാക്കാം.....

 ശാസ്ത്ര പരീക്ഷണം-ക്ലാസ് 7
ദ്രാവകം എല്ലാഭാഗത്തേക്കും  മര്‍ദ്ദം പ്രയോഗിക്കുന്നു

ആഴം കൂടുന്തോറും മര്‍ദ്ദം കൂടുന്നു....