Thursday, 5 June 2014

പരിസ്ഥിതിദിനവിശേഷങ്ങള്‍......

05-06-2014 വ്യാഴം.
പരിസ്ഥിതിദിനത്തില്‍ നടത്തിയ പ്രത്യേക അസംബ്ലിയില്‍ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ വളരെ വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം നടത്തി.
കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.
സുപ്രസിദ്ധ കവികളുടെ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതകള്‍ ആലപിച്ചു.
സ്കൂള്‍ പരിസരത്ത് വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചു.
കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു.
വിവിധ മത്സരങ്ങള്‍ നടത്തി.
ചുവര്‍പത്രികാനിര്‍മാണം,പോസ്റ്റര്‍ നിര്‍മാണം, കുറിപ്പ് തയ്യാറാക്കല്‍  എന്നിവ നടത്തി.
 
ഷോട്ടുകളിലൂടെ....









 കൂടുതല്‍ വിശേഷങ്ങള്‍ക്ക് ഹരിതസേന ബ്ലോഗ് സന്ദര്‍ശിക്കൂ...

Monday, 2 June 2014

പ്രവേശനോത്സവം-2014


02-06-2014 തിങ്കള്‍
വക്കം ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം ഗവ.യു.പി.എസ്. നിലയ്ക്കാമുക്കില്‍ വച്ച് നടന്നു.
ഈശ്വരപ്രാര്‍ഥനക്ക് ശേഷം ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസമന്ത്രി.ശ്രീ.അബ്ദുറബ്ബിന്റെ സന്ദേശം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.പ്രകാശ് സര്‍ വായിച്ചു.
തുടര്‍ന്ന് പ്രസിദ്ധ ഗായകന്‍ ശ്രീ.വേണുഗോപാല്‍ ആലപിച്ച പ്രവേശനോത്സവഗാനം കുട്ടികളെ കേള്‍പ്പിച്ചു.
ബഹുമാനപ്പെട്ട പഞ്ചായത്ത് മെമ്പര്‍ ശ്രീ.ജനാര്‍ദ്ദന്‍ അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്‌മാസ്റ്റര്‍ശ്രീ.പ്രകാശ് സര്‍ സ്വാഗതപ്രസംഗം നടത്തി. ഉദ്‌ഘാടനം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സുലഭ നിര്‍വഹിച്ചു.
വര്‍ക്കല SN കോളജ് അലുംനി UAE ചാപ്റ്ററും കാളിദാസ വിമന്‍സ് ഫോറവും സ്പോണ്‍സര്‍ ചെയ്ത ബാഗിന്റേയും കുടയുടേയും വിതരണോദ്ഘാടനം ബഹുമാനപ്പെട്ട ANERT ഡയറക്ടര്‍ ശ്രീ.ജയരാജ് നിര്‍വഹിച്ചു.
സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍ ശ്രീ.V.S.സജി ആശംസകളേകി.
സ്കൂള്‍ യൂണിഫോണിന്റെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ.വത്സലന്‍ നിര്‍വഹിച്ചു.
സ്കൂള്‍ സ്റ്റാഫ് കുട്ടികള്‍ക്ക് നല്‍കുന്ന പഠനോപകരണകിറ്റിന്റെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ ശ്രീ.ജനാര്‍ദ്ദന്‍ നിര്‍വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്രീമതി സബീനാബീഗം കൃതജ്ഞത നല്‍കി.
CRC കോര്‍ഡിനേറ്റര്‍മാരായ ശ്രീമതി.ഷീജ,സ്മിത എന്നിവരും കാളിദാസ വിമന്‍സ് ഫോറത്തിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ഷോട്ടുകളിലൂടെ.....



























 ഒന്നാം ക്ലാസിലേക്ക്..............