Friday, 30 September 2011

 26-09-2011.തിങ്കള്‍.
ശ്രീമതി. ഷീല ടീച്ചര്‍ , അച്ഛന്റെ സ്മരണാര്‍ഥം നമ്മുടെ സ്കൂളിലെ എല്ലാ ഡിവിഷനുകളിലെയും ഓരോ കുട്ടിക്ക് യൂണിഫാം സൗജന്യമായി നല്‍കി.

വിതരണോത്ഘാടനം വര്‍ക്കല ബി.ആര്‍.സി. ട്രെയിനര്‍.ശ്രീ.മോഹന്‍ദാസ് നിര്‍വഹിച്ചു.



Social science quiz-School level

30-09-2011 Friday.
School level Social science quiz competition was conducted by the Social science convener Mrs.Sarojini
LP    section
1 Prize-   Ajeesh .S       4A
2 Prize-   Adarsh.M.L   4A
3 Prize-  Sarannya.S    4B
UP   Section
1 Prize-   Aiswarya         7A
 2 Prize-  TharalDarsan 7B
 3 Prize-   ReejaSalim     6A

LP ബാലസഭയില്‍ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

Thursday, 29 September 2011

സ്മരണാഞ്ജലി...

കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 29 ന് അന്തരിച്ച ശ്രീ.ഹരിലാല്‍ സാറിന് സ്കൂളിന്റെ ശ്രദ്ധാഞ്ജലി..........

World Heart Day


World Heart Day: Time to take care of your heart.





World Heart Day was created in 2000 to inform people around the globe that heart disease and stroke are the world’s leading cause of death, claiming 17.1 million lives each year.
Together with its members, the World Heart Federation spreads the news that at least 80% of premature deaths from heart disease and stroke could be avoided if the main risk factors, tobacco, unhealthy diet and physical inactivity, are controlled.
World Heart Day will take place on 29 September each year.

National activities such as public talks and screenings, walks and runs, concerts or sporting events  are organized worldwide by members and partners of the World Heart Federation.
In 2010, on the occasion of the 10th anniversary of World Heart Day the World Heart Federation launched the ‘State of the Heart’ CVD Report.

Friday, 23 September 2011

SCHOOL PTA

 23-09-2011.
സ്കൂള്‍ PTA -യില്‍ നിന്നും....




അക്ഷരമുറ്റം വിജയികള്‍
ഒന്നാം സ്ഥാനം-  തരള്‍ ദര്‍ശന്‍ 7B
രണ്ടാം സ്ഥാനം-  ശില്പ 7A
മൂന്നാം സ്ഥാനം-  വര്‍ഷ ഉദയന്‍ 7C

Wednesday, 21 September 2011

ശ്രീനാരായണഗുരു സമാധി........

 ശ്രീനാരായണഗുരു
ജനനം: 1855
ചെമ്പഴന്തി
മരണം: 1928
ശിവഗിരി
പ്രവർത്തന മേഖല: സാമൂഹ്യ പരിഷ്കർത്താവ് , നവോത്ഥാനനായകന്‍

കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും  നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928) . ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ   
 തുടങ്ങിയ അനീതികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് തന്റെ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ  തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.

സാഹിത്യസംഭാവനകൾ

ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കുടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

പ്രധാനകൃതികൾ

 സ്തോത്രകൃതികൾ

 വിഷ്ണുസ്തോത്രങ്ങൾ

  1. ശ്രീ വാസുദേവാഷ്ടകം
  2. വിഷ്ണ്വഷ്ടകം

 ദേവീസ്തോത്രങ്ങൾ

  1. ദേവീസ്തവം
  2. മണ്ണന്തല ദേവീസ്തവം
  3. കാളീനാടകം
  4. ജനനീനവരത്നമഞ്ജരി
  5. ഭദ്രകാളീ അഷ്ടകം

 സുബ്രഹ്മണ്യസ്തോത്രങ്ങൾ

  1. ക്ഷൺമുഖസ്തോത്രം
  2. ക്ഷൺമുഖദശകം
  3. ക്ഷാൺമാതു രസ്തവം
  4. സുബ്രഹ്മണ്യ കീർത്തനം
  5. നവമഞ്ജരി
  6. ഗുഹാഷ്ടകം
  7. ബാഹുലേയാഷ്ടകം

 ശിവസ്തോത്രങ്ങൾ

  1. ശിവപ്രസാദപഞ്ചകം
  2. സദാശിവദർശനം
  3. ശിവശതകം
  4. അർദ്ധനാരീശ്വരസ്തവം
  5. മനനാതീതം (വൈരാഗ ദശകം)
  6. ചിജ്ജഢ ചിന്തനം
  7. കുണ്ഡലിനീപാട്ട്
  8. ഇന്ദ്രിയവൈരാഗ്യം
  9. ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
  10. കോലതീരേശസ്തവം
  11. സ്വാനുഭവഗീതി (വിഭൂദർശനം)
  12. പിണ്ഡനന്ദി
  13. ചിദംബരാഷ്ടകം
  14. തേവാരപതികങ്കൾ

പ്രബോധനകൃതികൾ

  1. ജാതിനിർണ്ണയം
  2. മതമീമാംസ
  3. ജാതിലക്ഷണം
  4. സദാചാരം
  5. ജീവകാരുണ്യപഞ്ചകം
  6. അനുകമ്പാദശകം
  7. ധർമ്മ
  8. ആശ്രമം
  9. മുനിചര്യാപഞ്ചകം

 ദാർശനീകകൃതികൾ

  1. ആത്മോപദേശശതകം
  2. അദ്വൈതദീപിക
  3. അറിവ്
  4. ദൈവദശകം
  5. ദർശനമാല
  6. ബ്രഹ്മവിദ്യാപഞ്ചകം
  7. നിർവൃതിപഞ്ചകം
  8. ശ്ലോകത്രയീ
  9. ഹോമമന്ത്രം
  10. വേദാന്തസൂത്രം

 തർജ്ജമകൾ

  1. ഈശാവാസ്യോപനിഷത്ത്
  2. തിരുക്കുറൾ
  3. ഒടുവിലൊഴുക്കം

ഗദ്യകൃതികൾ

  1. ഗദ്യപ്രാർത്ഥന
  2. ദൈവചിന്തനം
  3. ദൈവചിന്തനം
  4. ആത്മവിലാസം
  5. ചിജ്ജഢചിന്തകം

 സ്മാരകങ്ങൾ

  • ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്‌ 
  • രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്‌ 

 പ്രധാന സംഭവങ്ങൾ

 1090

  • ആലുവ അദ്വൈതാശ്രമത്തിന്റെ പ്രാരംഭപ്രവർത്തനം
  • മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രത്തിലേക്കു പോകുന്ന വഴി കുമ്മാള സമുദായക്കാർക്കുവേണ്ടി സിദ്ധേശ്വരം ക്ഷേത്രത്തിന്റെ സ്ഥാപനം
  • അഞ്ചുതെങ്ങിലുള്ള ജ്ഞാനേശ്വര ക്ഷേത്ര പ്രതിഷ്ഠ.
  • പഴനി ക്ഷേത്ര സന്ദർശനം

 1091

  • ആലുവാ അദ്വൈതാശ്രമം സംസ്കൃതസ്ക്കൂൾ ഉദ്ഘാടനം
  • തിരുവണ്ണാമലയിൽ ശ്രീ രമണമഹർഷിയുടെ ക്ഷണം സ്വീകരിച്ച് വിശ്രമം.

 1094

  • കൊളമ്പ് യാത്ര

 1096

  • മദ്യവർജ്ജന സന്ദേശവും ഏകജാതി സന്ദേശവും
  • കാരമുക്ക് ക്ഷേത്ര പ്രതിഷ്ഠ
  • ആലുവ - സമസ്ത കേരള സഹോദര സമ്മേളനം

 1097

  • കൊല്ലം പെരിനാട് എസ്.എൻ.ഡി.പി വിശേഷാൽ സമ്മേളനം
  • പ്രഭാപ്രതിഷ്ഠ - മുരുക്കുംതുഴ ക്ഷേത്രം - സത്യം , ധർമ്മം , ദയ , ശാന്തി എന്നു രേഖപ്പെടുത്തിയിരിക്കുന്നു ഇവിടെ.

 1098

 1099

  • മഹാകവി കുമാരനാശാൻ അന്തരിച്ചു
  • ആലുവ സർവമതസമ്മേളനം - വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന സന്ദേശം
  • വൈക്കം സത്യാഗ്രഹം - ആരംഭം

 1100

 1101

  • ബ്രഹ്മവിദ്യാലയത്തിന്റെ ശിലാസ്ഥാപനം
  • ദിവാൻ വാട്സിന്റെ ശിവഗിരി സന്ദർശനം
  • ഗുരുവിന്റെ വിൽപത്രം

1102

  • സത്യവ്രതസ്വാമികളുടെ സമാധി
  • സിലോൺ സന്ദർശനം
  • കളവംകോട് കണ്ണാടി പ്രതിഷ്ഠ - നീലകണ്ണാടിയിൽ ഓം ശാന്തി എന്നെഴുതിയിരിക്കുന്നു

1103

  • ശ്രീനാരായണ ധർമ്മ സംഘസ്ഥാപനം
  • തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ലോഹപ്രതിമാസ്ഥാപ.നം
  • വൈക്കം വെച്ചൂർ മഠത്തിൽ വെച്ച് മൂത്രകൃഛ രോഗാരംഭം

 1104

  • മഹാസമാധി ( കന്നി 5: 1928 സെപ്റ്റംബർ 20) [10]

ക്ഷേത്രപ്രതിഷ്ഠകൾ


ശ്രീനാരായണഗുരു മഹാസമാധിമന്ദിരം, ശിവഗിരി
വർഷം ക്ഷേത്രം
1063 അരുവിപ്പുറം ശിവക്ഷേത്രം
1063 ചിറയിൻകീഴ്‌ വക്കം വേലായുധൻ കോവിൽ
1063 കുംഭം മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം
1067 ആയിരം തെങ്ങ്‌ ശിവക്ഷേത്രം
1068 കുളത്തൂർ കോലത്തുകര ശിവക്ഷേത്രം
1068 മീനം വേളിക്കാട്‌ കാർത്തികേയക്ഷേത്രം
1609 കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യൻ ക്ഷേത്രം
1070 കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം
1071 വൃശ്ചികം മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം
1078 മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം
1080 കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം
1083 കുംഭം തലശ്ശേരി ജഗന്നാഥക്ഷേത്രം
1084 മീനം കോട്ടാർ ഗണപതിക്ഷേത്രം
1084 മീനം ഇല്ലിക്കൽ കമ്പിളിങ്ങി അർദ്ധനാരീശ്വര ക്ഷേത്രം
1085 മേടം കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം
1085 കുംഭം മംഗലാപുരം ഗോകർണനാഥക്ഷേത്രം
1087 മകരം ചെറായി ഗൗരീശ്വരക്ഷേത്രം
1087 മേടം ശിവഗിരി ശാരദാമഠം
1088 അരുമാനൂർ ശ്രീ നയിനാർദേവക്ഷേത്രം
1090 മീനം അഞ്ചുതെങ്ങ്‌ ശ്രീ ഞ്ജാനേശ്വരക്ഷേത്രം
1090 ചെങ്ങന്നൂർ സിദ്ധേശ്വരക്ഷേത്രം
1091 കുംഭം പളളുരുത്തി ശ്രീഭവാനി ക്ഷേത്രം
1091 കണ്ണൂർ ശ്രീസുന്ദരേശ്വരക്ഷേത്രം
1092 കൂർക്കഞ്ചേരി മഹേശ്വരക്ഷേത്രം
1094 കുംഭം ചിങ്ങംപെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം
1096 ഇടവം കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)
1097 മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രം ( സത്യം, ധർമം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)
1098 മിഥുനം പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം
1101 മീനം പാർളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം
1102 ഇടവം 23. എട്ടപ്പടി ആനന്ദഷൺമുഖക്ഷേത്രം
1102 ഇടവം 31. കളവം കോട്‌ അർധനാരീശ്വരക്ഷേത്രം ( "ഓം' എന്ന്‌ മത്സ്യത്തിൽ ആലേഖനം ചെയ്ത നീലക്കണ്ണാടി)
1102 വെച്ചല്ലൂർ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)
1083 കോട്ടയം നാഗമ്പടം ശിവക്ഷേത്രം
1083 പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം

 ശ്രീനാരായണധർമ്മപരിപാലനയോഗം

അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി. ഈഴവരുടേതായ ഒരു ജാതിസംഘടനയായാണ് തുടങ്ങിയതെങ്കിലും അതിനെ മാതൃകാപരമായ ഒരു ജാതിമതാതീതസംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു . തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം തന്റെ സ്വന്തം ചോരയും നീരും കൊണ്ട് കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാതെ ധർമസങ്കടത്തിൽപ്പെട്ടുഴലുകയായിരുന്നു അദ്ദേഹം. ഒടുവിൽ, 1916 മെയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള ബന്ധം വിടർത്തിയതായി കാണിച്ചുകൊണ്ട് ഡോൿടർ പൽ‌പ്പുവിന് ഇപ്രകാരം ഒരു കത്തുതന്നെ എഴുതി:
എന്റെ ഡോൿടർ അവർകൾക്ക്,
യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും
യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു.
എന്ന് നാരായണഗുരു.

 വിപ്ലവകരമായ ഉപദേശങ്ങൾ

 ജാതിയുണ്ടെന്ന് വിശ്വസിക്കരുത്

മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌

വിദ്യാഭ്യാസം വർദ്ധിപ്പിക്കണം

മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം , അത് പഠിപ്പിക്കണം , അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.

ദുർദ്ദേവതകളെ ആരാധിക്കരുത്

മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.

പ്രാണിഹിംസ ചെയ്യരുത്

ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്

വ്യവസായം വർദ്ധിപ്പിക്കണം

ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്

കള്ളുചെത്ത് കളയണം

മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത് , കൊടുക്കരുത് , കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.

 മഹാസമാധി

ഈ മഹാപുരുഷൻ മലയാളവർഷം 1104 കന്നി 5-ആം തീയതി ശിവഗിരിയിൽ വച്ചു സമാധിയടഞ്ഞു. . എസ്.എൻ.ഡി.പി യോഗത്തിന്റെ ഒരു വിശേഷാൽ പൊതുയോഗം 1103 മകരം മൂന്നാം തീയതി കോട്ടയത്തു വെച്ച് കൂടി. ഗുരുദേവൻ പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ് അതായിരുന്നു. കോട്ടയത്തു നിന്നും ഗുരുദേവൻ പോയത് വൈക്കത്തേക്കാണ്. അവിടെ വെല്ലൂർ മഠത്തിലായിരുന്നു വിശ്രമം.  പ്രശസ്തരായ പല ഭിഷഗ്വരൻമാരും ചികിത്സിച്ചിട്ടും ചെറിയ കുറവുകൾ കണ്ടു എന്നല്ലാതെ പൂർണ്ണരോഗശമനം ഉണ്ടായില്ല. അങ്ങിനെ കന്നി അഞ്ചാം തീയതി പുലർന്നു. ഉച്ചയായപ്പോഴേക്കും മഴ ശമിച്ച് മാനം തെളിഞ്ഞു. ഉച്ചകഴിഞ്ഞ് ഗുരുദേവ ശിഷ്യനായ മാമ്പലം വിദ്യാനന്ദ സ്വാമികൾ ഗുരുദേവനു മുന്നിൽ യോഗവാസിഷ്ഠം ജീവിൻമുക്തിപ്രകരണം വായിച്ചുകൊണ്ടിരുന്നു. എതാണ്ട് മൂന്നുമണിയായപ്പോൾ നമുക്ക് നല്ല ശാന്തിതോന്നുന്നു എന്ന് പറഞ്ഞു ഗുരുദേവൻ കിടക്കയിൽ എഴുന്നേറ്റിരിക്കുവാനായി ഒരുങ്ങി. ശരീരം പദ്മാസനത്തിൽ ബന്ധിച്ചിരുന്നു. ഈ സമയം ചുറ്റുമുണ്ടായിരുന്ന ശിഷ്യൻമാർ ഗുരുദേവൻ തന്നെ രചിച്ച ദൈവദശകം ആലപിക്കുവാൻ തുടങ്ങി. ദൈവമേ കാത്തുകൊൾകങ്ങ് കൈവിടാതിങ്ങു ഞങ്ങളേ.... പ്രകൃതിപോലും അപ്പോൾ ധ്യാനത്തിലായെന്നപോലെ തോന്നി. ആഴമേറും നിൻ മഹസ്സാ മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം. എന്ന അവസാന വരികൾ ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഗുരുദേവന്റെ കണ്ണുകൾ സാവധാനം അടഞ്ഞു. അദ്ദേഹം മഹാസമാധിയായി.

 ശ്രീനാരായണഗുരുവിനെ പറ്റി പ്രമുഖർ പറഞ്ഞത്

ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെപ്പോലെ പരിശുദ്ധാത്മാവായി മറ്റൊരാളുമില്ല..,
ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാകിട ദൈവം എന്നതിലുപരി ഒരു ഒന്നാകിട മനുഷ്യനായി കാണണം