Tuesday, 24 December 2013
Monday, 16 December 2013
മഹാരാജാവിന് ആദരാഞ്ജലികള്‍...
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ മഹാരാജാവിന് ആദരാഞ്ജലികള്‍...
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ
അനുജനും രാജവംശത്തിന്റെ ഇന്നത്തെ ആരാധ്യപ്രതീകവുമായ ശ്രീപത്മനാഭദാസന്‍
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ(91) നാടുനീങ്ങി. രാജത്വത്തിന്റെ
പ്രൗഢിയും തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ സവിശേഷമായ വിനയമുദ്രയും ചാലിച്ച
ഇളയരാജാവ് ഇനി തേജോമയമായ ഓര്‍മ.
രാജഭരണത്തിനും സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങള്‍ക്കും ജനാധിപത്യത്തിലേക്കുള്ള
പരിവര്‍ത്തനത്തിനും ശേഷം രാഷ്ട്രീയവാഴ്ച്ചയ്ക്കും സാക്ഷിയായ
കര്‍മജ്യോതിസാണ് അണയുന്നത്. എല്ലാത്തിനോടും അദ്ദേഹം പൊരുത്തപ്പെട്ടു.
നല്ലതിനെ സ്വാംശീകരിച്ചു. വിയോജിപ്പിന്റെ പേരില്‍ കാലുഷ്യം കാട്ടിയില്ല.
തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ കുലീനതയും ഔന്നത്യവും ലാളിത്യവും
അവസാനശ്വാസം വരെ കൂടെ കൊണ്ടുനടന്നു. കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ
കൊച്ചു കോയിതമ്പുരാന്റെയും അമ്മമഹാറാണി സേതുപാര്‍വതി ബായിയുടേയും മകനായി
1922 മാര്‍ച്ച് 22 ന് ഉത്രാടം നാളില്‍ ജനിച്ചു. ആറാംവയസില്‍ കൊട്ടാരത്തില്‍
വച്ചു തന്നെ വിദ്യാഭ്യാസം ആരംഭിച്ച ഇളയരാജാവ് ബാല്യത്തില്‍ തന്നെ തന്റെ
പ്രതിഭാവിലാസവും വേറിട്ട താല്‍പ്പര്യങ്ങളും പ്രകടിപ്പിച്ചു.
ഫൊട്ടോഗ്രഫിയില്‍ അതീവതല്‍പ്പരനായിരുന്നു ഉത്രാടംതിരുനാള്‍.
ലോകയാത്രകളിലുടനീളം ക്യാമറ ഒപ്പമുണ്ടായി. തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ
ചരിത്രമുഹൂര്‍ത്തങ്ങളും ഒപ്പിയെടുത്തു. അങ്ങനെ ചിത്രങ്ങളുടെ
ചക്രവര്‍ത്തിയായി. ജീവിതസായാഹ്നത്തില്‍ ആ ചരിത്രമുറങ്ങുന്ന ചിത്രങ്ങളുടെ
ശേഖരം ഉത്രാടംതിരുനാള്‍ ചിത്രാലയമാക്കി
പരിണമിപ്പിച്ചുകൊണ്ട് അവിസ്മരണീയമായ കാഴ്ച്ചയുടെ സമ്മാനവും കൈമാറിയാണ്
തമ്പുരാന്‍ വിടവാങ്ങുന്നത്. കുതിരസവാരി, കായികവിനോദങ്ങള്‍, യാത്രകള്‍
തുടങ്ങിയവയും ഉത്രാടംതിരുനാളിന് ഹരങ്ങളായിരുന്നു.
ട്രാവന്‍കൂര്‍ വാഴ്സിറ്റിയില്‍ നിന്ന് സ്വര്‍ണമെഡലോടെ ഓണേഴ്സ് പാസായ ഉത്രാടംതിരുനാള്‍ പിന്നീട് ലണ്ടനിലും തുടര്‍വിദ്യാഭ്യാസം നടത്തി. ഭാര്യ രാധാദേവിയും മക്കളുമൊത്ത് വര്‍ഷങ്ങളോളം അദ്ദേഹം ബാംഗ്ളൂരിലായിരുന്നു. 1991 ല്‍ ശ്രിചിത്തിരതിരുനാള്‍ മഹാരാജാവ് നാടുനീങ്ങിയതിനെത്തുടര്‍ന്ന് പത്മനാഭസ്വാമിക്ഷേത്രഭരണ നേതൃത്വം ഏറ്റെടുക്കാനായി അനന്തപുരിയിലേക്കു മടങ്ങിയെത്തി. ലഫ. കേണല്‍ ഡോ: കെ.ജി പണ്ഡാലയുടെ മകള്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മക്കള്‍:അനന്തപത്മനാഭന്‍, പാര്‍വതിദേവി.
ട്രാവന്‍കൂര്‍ വാഴ്സിറ്റിയില്‍ നിന്ന് സ്വര്‍ണമെഡലോടെ ഓണേഴ്സ് പാസായ ഉത്രാടംതിരുനാള്‍ പിന്നീട് ലണ്ടനിലും തുടര്‍വിദ്യാഭ്യാസം നടത്തി. ഭാര്യ രാധാദേവിയും മക്കളുമൊത്ത് വര്‍ഷങ്ങളോളം അദ്ദേഹം ബാംഗ്ളൂരിലായിരുന്നു. 1991 ല്‍ ശ്രിചിത്തിരതിരുനാള്‍ മഹാരാജാവ് നാടുനീങ്ങിയതിനെത്തുടര്‍ന്ന് പത്മനാഭസ്വാമിക്ഷേത്രഭരണ നേതൃത്വം ഏറ്റെടുക്കാനായി അനന്തപുരിയിലേക്കു മടങ്ങിയെത്തി. ലഫ. കേണല്‍ ഡോ: കെ.ജി പണ്ഡാലയുടെ മകള്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മക്കള്‍:അനന്തപത്മനാഭന്‍, പാര്‍വതിദേവി.
IT TRAINING FOR LP/UP TEACHERS
The first batch was from 25-11-2013 to 30-11-2013(excluding 26-11-2013) 5 days.
20 teachers from different schools in Varkala Sub district were participated.
This In-service training in
Information Technology was conducted by IT@School project in
Thiruvananthapuram district .
This training was designed for
the LP/UP teachers working under the Dept. of General Education,
Govt. of Kerala, for the effective curriculum transaction with the
help of Information and Communication Technology.
Mrs.SHYLA.A(Teacher.GUPS.Nilakkamukku),
Mr.SREEKUMAR.G(Teacher.UPS Sreenarayanapuram) were the resource persons.
Varkala AEO Mr.P.Raveendra Kurup and IT@School Thiruvananthapuram district project coordinator Mr.K.K.Sajeev visited the training.
Some shot from the first batch
IT@School district project coordinator Mr.K.K.Sajeev is interacting with the participants |
The second batch was from 09-12-2013 to 13-12-2013 ( 5 days).
19 teachers from different schools in Varkala and Attingal Sub districts were participated.Varkala AEO Mr.P. Raveendra Kurup visited the training.
Some shot from the second batch
Saturday, 7 December 2013
നെല്‍സണ്‍ മണ്ടേലക്ക് ആദരാഞ്ജലികള്‍....
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവാണ് നെൽസൺമണ്ടേല.
(ഇംഗ്ലീഷ്: Nelson Rolihlahla Mandela ) ജനനം 1918 ജൂലൈ18-2013 ഡിസംബർ 5). ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെ ടു പ്പിൽ വിജയിച്ച് 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടായിരുന്നു അദ്ദേഹം, ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം 1993-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. 1990-ലെ ഭാരതരത്നം പുരസ്കാരം മണ്ടേലക്ക് ലഭിച്ചു, ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയൻ. ലോങ് വാക് ടു ഫ്രീഡം ആണ് ആത്മകഥ.
തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽ തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു ആഫ്രിക്കൻ നാഷണൽ കോ ൺഗ്രസ്സിൽ അംഗമായി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയുടെ സ്ഥാപകരിൽ പ്രമുഖനായിരുന്നു. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമുഖമായ സ്ഥാനത്തേക്കെത്തിച്ചേര്‍ന്നു. തുടക്കത്തിൽ മണ്ടേല ഒരു അക്രമത്തിന്റെ പാതയിലൂടെയുള്ള സമരമാർഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വർഷത്തോളമാണ് മണ്ടേല ജയിൽവാസം അനുഭവിച്ചത്.
മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സാ യുധവിഭാഗമായ ഉംഖോണ്ടോ വി സിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുമ്പോള്‍, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ് തീവ്രവാദികളായാണു കരുതിയിരുന്നത്, 2008 ജൂലൈ വരെ അമേരിക്കൻ ഗവൺമെന്റ്, മണ്ടേലയെ തീവ്രവാദിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അട്ടിമറിപ്രവർത്തനങ്ങളുടെയും മറ്റും കാരണത്താൽ മണ്ടേലക്ക് 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശത്തിൽപ്പെട്ട മുതിർന്നവരെ ബഹുമാനസൂചകമായി വിളിക്കുന്ന മാഡിബ എന്ന പേരാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ വിളിക്കുന്നത്. 2009 നവംബറില്‍ യു. എൻ. പൊതുസഭ നെൽസൺ മണ്ടേലയുടെ ജന്മദിവസമായ ജൂലൈ 18, ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി, മണ്ടേല ദിനമായി ആചരിക്കുമെന്ന് അറിയിച്ചു..2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു.
വിളവെടുപ്പ്...
ഹരിതസേനയുടെ 03-12-2013 ലെ വിളവെടുപ്പ് കാണാന്‍ ഞങ്ങളുടെ ഹരിതസേന ബ്ലോഗ് സന്ദര്‍ശിക്കൂ...
Subscribe to:
Posts (Atom)