വ്യത്യസ്ത മേഖലകളിലെ ക്രിയാത്മക ഇടപെടലുകളിലൂടെ ഒരു കാലഘട്ടം മുഴുവന്‍ നിറഞ്ഞുനിന്ന
ഡോ.എസ് .രാധാകൃഷ്ണന്‍ എന്ന ദാര്‍ശനികന്റെ 125 -മത് ജന്മദിനം...വിദ്യാര്‍ഥിയെ പ്രചോദിപ്പിക്കുന്നവനാണ് മഹാനായ അധ്യാപകന്‍ എന്ന കാഴ്ചപ്പാട് കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ പാദങ്ങളില്‍ ഭാരതം നടത്തുന്ന അര്‍ച്ചനയാണ് ഓരോ അധ്യാപകദിനവും...
ഡോ എസ് രാധാകൃഷ്ണൻ(സർവേപള്ളി രാധാകൃഷ്ണൻ)
(സെപ്റ്റംബർ 5, 1888 - ഏപ്രിൽ 17, 1975)
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു. ഭാരതീയ തത്വചിന്ത പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദാനമാണ്. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയില്‍ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു. ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപ്പിച്ചു. ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മദ്രാസിന്(ഇപ്പോൾ ചെന്നൈ) 64 കിലോമീറ്റർ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മീണ കുടുംബത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്. തെലുങ്കായിരുന്നു മാതൃഭാഷ. സർവേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു മാതാപിതാക്കൾ. ആറു മക്കളായിരുന്നു ഈ ദമ്പതികൾക്കുണ്ടായിരുന്നത്. ഒരു പെൺകുട്ടിയും അഞ്ച് ആൺകുട്ടികളും.തിരുത്തണി, തിരുവള്ളൂര്‍, തിരുപ്പതി എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. ഒരു ജമീന്ദാരുടെ കാര്യസ്ഥനായിരുന്നു വീരസ്വാമി.
തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബജീവിതം. എന്നാൽ പഠിക്കാൻ മിടുക്കനായിരുന്ന രാധാകൃഷ്ണന് വിദ്യാഭ്യാസകാലഘട്ടത്തിൽ ധാരാളം സ്കോളർഷിപ്പുകൾ ലഭിച്ചിരുന്നു. അതുകൊണ്ട് കുടുംബത്തിലെ സാഹചര്യം പഠനത്തെ കാര്യമായി ബാധിച്ചില്ല. 1896 ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെർമാൻസ്ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂളിൽ ചേർന്നു. ഉപരിപഠനത്തിനായി വെല്ലൂർ വൂർസ് കോളേജിൽ ചേർന്നുവെങ്കിലും പിന്നീട് അവിടെ നിന്നും മദ്രാസ് ക്രിസ്ത്യൻ കോളേജിലേക്കു മാറി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിലോസഫി ഐഛികവിഷയമായെടുത്ത് ബി.എ ജയിച്ചു. ബിരുദാനന്തരബിരുദത്തിനു അതേ വിഷയം തന്നെയാണ് തിരഞ്ഞെടുത്തത്. മദ്രാസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഉയർന്ന മാർക്കുകൾ ഉണ്ടായിരുന്നിട്ടും ഓക്സ്ഫഡ് സർവ്വകലാശാലയിൽ പഠിക്കുവാനുള്ള തന്റെ ആഗ്രഹം കുടുംബത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ബലികഴിക്കുകയായിരുന്നു. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവൻ ബാധ്യതയും രാധാകൃഷ്ണന്റെ ചുമലിലായിരുന്നു.
രാധാകൃഷ്ണൻ തന്റെ പതിനാറാമത്തെ വയസ്സിൽ അകന്ന ബന്ധുകൂടിയായ ശിവകാമു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. അഞ്ചു പെൺകുട്ടികളും, ഒരാൺകുട്ടിയുമുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. 1956 ൽ രാധാകൃഷ്ണന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ ഏക മകൻ സർവേപ്പള്ളി ഗോപാൽ അറിയപ്പെടുന്നൊരു ചരിത്രകാരൻ കൂടിയാണ്.
1909 ൽ
രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി
കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ
പ്രവേശിച്ചു. 1918
മൈസൂർ
സർവ്വകലാശാലയിൽ പ്രൊഫസറായി
ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി.
ഈ സമയത്ത്
ആനുകാലികങ്ങളിലും,
പത്രമാസികകളിലും
രാധാകൃഷ്ണൻ ധാരാളമായി
എഴുതുമായിരുന്നു.
ദ ഫിലോസഫി
ഓഫ് രബീന്ദ്രനാഥ് ടാഗോർ എന്ന
ആദ്യത്തെ പുസ്തകം പൂർത്തീകരിക്കുന്നത്
ഈ കാലയളവിലാണ്.
തന്റെ
രണ്ടാമത്തെ പുസ്തകമായ ദ റീൻ
ഓഫ് റിലീജിയൻ ഇൻ കണ്ടംപററി
ഫിലോസഫി പൂർത്തിയാക്കുന്നത്
1920 ലാണ്.
1921 ൽ കൽക്കട്ടാ
സർവ്വകലാശാലയിൽ ഫിലോസഫി
പ്രൊഫസറായി ചേർന്നു.
ഹാർവാർഡ്
സർവ്വകലാശാലയിൽ വെച്ചു നടന്ന
ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ്
ഫിലോസഫി സമ്മേളനത്തിൽ കൽക്കട്ട
സർവ്വകലാശാലയെ പ്രതിനിധീകരിച്ച്
പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു.
1952 ൽ
സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ
ഉപരാഷ്ട്രപതിയായി
തിരഞ്ഞെടുക്കപ്പെട്ടു.
ദേശീയവും
അന്തർദ്ദേശീയവുമായി ധാരാളം
ശ്രദ്ധിക്കപ്പെട്ടിട്ടുള്ള
ഒരു വ്യക്തി ഉപരാഷ്ട്രപതി
സ്ഥാനത്തെത്തുന്നത്
ഇതാദ്യമായായിരുന്നു.
13 മെയ് 1962
ൽ രാധാകൃഷ്ണൻ
ഇന്ത്യയുടെ രാഷ്ട്രപതിയായി
സ്ഥാനമേറ്റു. ലോക
തത്വശാസ്ത്രശാഖക്ക് ലഭിച്ച്
അംഗീകാരം എന്നാണ് ബെർട്രാൻഡ്
റസ്സൽ രാധാകൃഷ്ണനു ലഭിച്ച
ഈ രാഷ്ട്രപതി പദവിയെ
വിശേഷിപ്പിച്ചത്.
അഞ്ചു വർഷം
അദ്ദേഹം ആ സ്ഥാനത്തെ അലങ്കരിച്ചു.
- ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്നു.
- ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.
- ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
- തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
- ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.(1962)
- ആന്ധ്രാ- ബനാറസ് സർവ്വകലാശാലകളിൽ വൈസ് ചാൻസലറായിരിക്കുകയും ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി.
- യുണസ്കോയിൽ ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനിൽ ഇന്ത്യയുടെ അമ്പാസഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
- ഇന്ത്യൻ ഫിലോസഫി
എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
No comments:
Post a Comment