Thursday, 31 October 2013

ഗണിതശാസ്ത്ര ഐ.ടി മേളയില്‍ മികച്ച വിജയം....

വര്‍ക്കല ഉപജില്ലാ ഗണിതശാസ്ത്ര ഐ.ടി മേളയില്‍ മികച്ച വിജയം....
ഗണിതശാസ്ത്രം UP വിഭാഗം ഓവര്‍റോള്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍  ശ്രീ. പ്രകാശ്  സാറില്‍ നിന്നും ഗണിതശാസ്ത്രം കണ്‍വീനര്‍ 
ശ്രീമതി.പ്രീത ടീച്ചറും കുട്ടികളും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
ഐ.ടി UP വിഭാഗം ഓവര്‍റോള്‍ സെക്കന്റ്  വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റീനയില്‍ നിന്നും  ക്ലബ്ബ് ലീഡര്‍ ആദര്‍ശ് .M.L ഏറ്റുവാങ്ങുന്നു.
 
വ്യക്തിഗത ട്രോഫികള്‍ 
സ്കൂള്‍ ഹെഡ് മാസ്റ്റര്‍  ശ്രീ. പ്രകാശ് സാര്‍ വിതരണം ചെയ്തു.
ഗണിതശാസ്ത്രം LP വിഭാഗം പസില്‍
ഒന്നാം സ്ഥാനം A ഗ്രേഡ്   ആരതി 

ഗണിതശാസ്ത്രം UP വിഭാഗം
പസില്‍ഒന്നാം സ്ഥാനം A ഗ്രേഡ്   അമൃത.ബി

നമ്പര്‍ ചാര്‍ട്ട്
ഒന്നാം സ്ഥാനം A ഗ്രേഡ്   ഗിരിപ്രസാദ്
 ഐ.ടി UP വിഭാഗം
 ഡിജിറ്റല്‍ പെയിന്റിംഗ്
ഒന്നാം സ്ഥാനം A ഗ്രേഡ്   ആദര്‍ശ് .M.L

 
പ്രവൃത്തിപരിചയം  UP വിഭാഗം 
ചോക്ക് നിര്‍മാണം
ഒന്നാം സ്ഥാനം A ഗ്രേഡ്   ആകാശ് 
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

Wednesday, 30 October 2013

വര്‍ക്കല ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐ.ടി മേള

പാളയം കുന്ന്  HSS ല്‍ വച്ച്  നടന്ന ,വര്‍ക്കല ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐ.ടി മേള യുടെ സമാപന സമ്മേളനം 
വര്‍ക്കല MLA  ശ്രീമാന്‍ വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു.
ഗണിതശാസ്ത്ര മേളയില്‍ UP ഓവര്‍റോള്‍ നമ്മുടെ സ്കൂളിന്.. 
ഐ.ടി മേളയില്‍ UP ഓവര്‍റോള്‍ സെക്കന്റ്....

Thursday, 24 October 2013

കായികമേള-സ്കൂള്‍തലം

24-10-2013 വ്യാഴം.
കായികദിനം
കുട്ടികള്‍ വളരെ ഉത്സാഹത്തോടെ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു..
ഒന്നാം സ്ഥാനം നേടിയവരെ സബ് ജില്ലാ മത്സരങ്ങളില്‍ പങ്കെടുപ്പിക്കും..
അവര്‍ക്ക് പരിശീലനങ്ങള്‍ നാളെ മുതള്‍ ആരംഭിക്കുന്നു.
 
കായികമേളയുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റര്‍  ശ്രീ.പ്രകാശ് സര്‍ നിര്‍വഹിക്കുന്നു.











അടിസ്ഥാനശാസ്ത്രം....ഏഴ്...

ശബ്ദം എന്ന യൂണിറ്റിലെ പ്രവര്‍ത്തനം
കുട്ടികള്‍ നിര്‍മ്മിച്ച ശബ്ദമുണ്ടാക്കുന്ന കളിയുപകരണങ്ങള്‍
ഡ്രം














സേവനദിനം...

8-10-2013
സേവന ദിനം ആചരിച്ചു.
സ്കൂളും പരിസരവും വൃത്തിയാക്കി.

തുടര്‍ന്ന് അരിപ്പായസം വിതരണം നടത്തി..


Wednesday, 2 October 2013

ഇന്ന് ഗാന്ധിജയന്തി ......

രാജ്യം ഇന്ന് ഗാന്ധിജയന്തി ദിനം ആഘോഷിക്കുന്നു.....

ഒക്ടോബര്‍ രണ്ട് ,ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന്, നമ്മുടെ രാഷ്ട്രപിതാവിന് ഇന്ന് നൂറ്റിനാല്‍പ്പത്തി രണ്ടാം ജന്മദിനം. അഹിംസയുടെ, നന്മയുടെ വെളിച്ചം വീശിയ ബാപ്പുജി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കായി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടി. അദ്ദേഹത്തിന് ഈ ജന്മദിന വേളയില്‍ പ്രണാമം അര്‍പ്പിക്കാം.
ഗാന്ധിജിയെക്കുറിച്ച് വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ പോരാ. ഓരോ ഇന്ത്യക്കാരനും അറിവു വെയ്ക്കുന്ന കാലം മുതല്‍ ഗാന്ധിജി എന്ന വാക്കും വ്യക്തിയെയും മനസ്സിലാക്കുന്നു. ഇന്ത്യയുടെ ജീവവായുവില്‍ ബാപ്പുജിയുടെ പേരുണ്ട്.
അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായി 2001 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനവും അന്താരാഷ്ട്രാ അഹിംസാ ദിനവുമായി ആചരിക്കാന്‍ തീരുമാനിച്ചത്.


ഗാന്ധിദര്‍ശന്‍ കലോത്സവം - സ്കൂള്‍തലം.

സ്കൂള്‍തല ഗാന്ധിദര്‍ശന്‍ കലോത്സവം 01-10-2013 ന് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.
പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റര്‍ Mr.R.പ്രകാശ് സര്‍ നിര്‍ഹിച്ചു.

തുടര്‍ന്ന് വിവിധ കലാമത്സരങ്ങള്‍ നടത്തി.കവിതാപാരായണം, പ്രസംഗം, ക്വിസ് മത്സരം,ഉപന്യാസരചന എന്നിവയാണ് നടത്തിയത്.
LP,UP ക്വിസ് മത്സരങ്ങള്‍ക്ക് ഗാന്ധിദര്‍ശന്‍ കോര്‍ഡിനേറ്റര്‍ ജയറാം സര്‍നേതൃത്വം നല്‍കി.
ക്വിസ് മസര വിജയികള്‍
LP വിഭാഗം
First-ആഷിക് , Second- അനന്തു(4B)
 UP വിഭാഗം
First -ശരണ്യ(6B)
Second- നിബിന്‍, ഹരിപ്രസാദ്(6A)