Wednesday, 2 October 2013

ഇന്ന് ഗാന്ധിജയന്തി ......

രാജ്യം ഇന്ന് ഗാന്ധിജയന്തി ദിനം ആഘോഷിക്കുന്നു.....

ഒക്ടോബര്‍ രണ്ട് ,ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന്, നമ്മുടെ രാഷ്ട്രപിതാവിന് ഇന്ന് നൂറ്റിനാല്‍പ്പത്തി രണ്ടാം ജന്മദിനം. അഹിംസയുടെ, നന്മയുടെ വെളിച്ചം വീശിയ ബാപ്പുജി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കായി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടി. അദ്ദേഹത്തിന് ഈ ജന്മദിന വേളയില്‍ പ്രണാമം അര്‍പ്പിക്കാം.
ഗാന്ധിജിയെക്കുറിച്ച് വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ പോരാ. ഓരോ ഇന്ത്യക്കാരനും അറിവു വെയ്ക്കുന്ന കാലം മുതല്‍ ഗാന്ധിജി എന്ന വാക്കും വ്യക്തിയെയും മനസ്സിലാക്കുന്നു. ഇന്ത്യയുടെ ജീവവായുവില്‍ ബാപ്പുജിയുടെ പേരുണ്ട്.
അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായി 2001 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനവും അന്താരാഷ്ട്രാ അഹിംസാ ദിനവുമായി ആചരിക്കാന്‍ തീരുമാനിച്ചത്.


No comments:

Post a Comment