Sunday, 10 February 2013

സര്‍ഗോത്സവം 2012-2013

സര്‍ഗോത്സവം 2012-2013

കുട്ടികളുടെ സര്‍ഗ്ഗാത്മകതയുടെ വികസനം ലക്ഷ്യമാക്കി SSA യും വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗോത്സവം ദ്വിദിന ശില്പശാല 6-2-2013 ബുധന്‍ , 7-2-2013 വ്യാഴം എന്നീ തീയതികളില്‍ നടന്നു.

സര്‍ഗ്ഗാത്മക രചനയുടെ നൂതന തലങ്ങള്‍ പരിചയപ്പെടുന്നതിനും വായനയിലൂടെ മനസ്സില്‍ രൂപപ്പെട്ട ആശയലോകത്തെ , കൈമുതലായുള്ള പദസമ്പത്തിലൂടെ പുതിയ രചനകളായി ആവിഷ്കരിയ്ക്കുന്നതിനും ഈ ശില്പശാല കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമായി.


ഉദ്ഘാടന വേദിയില്‍ നിന്നും 
അദ്ധ്യക്ഷന്‍- വത്സലന്‍(SMC ചെയര്‍മാന്‍)

സ്വാഗതം- പി.പ്രകാശ്(ഹെഡ് മാസ്റ്റര്‍)
ഉദ് ഘാടനം- എസ്.രാജേന്ദ്രന്‍(താലൂക്ക് ലൈബ്രറി, കൗണ്‍സില്‍ പ്രസിഡന്റ്)

ആശംസ- ദീപക് (ടീച്ചര്‍ )

കൃതജ്ഞത-  സ്മിത ടീച്ചര്‍ (സ്കൂള്‍ വിദ്യാരംഗം കണ്‍വീനര്‍)
എം.പി.ജോണ്‍ (ടീച്ചര്‍ SNVHSS കടയ്ക്കാവൂര്‍)ക്ലാസുകള്‍ നയിക്കുന്നു
കുട്ടികളുടെ ചില രചനകള്‍ കാണാം......
കവിതകള്‍












 കവിതകളുടെ അവകരണം





നാടകരചന






Wednesday, 6 February 2013

ENGLISH FEST -SCHOOL LEVEL
              04-02-2013 MONDAY
Chief guest Mr.Rajeev (Teacher GHSS  Vakkom) inaugurates the function by lighting the traditional lamp.




Mr.Rajeev delivers his inaugural address

Headmaster Mr.R.Prakash addresses the students
Swathy from 7B did the presidential address. Athira from 7A did the welcome speech .Reeja Salim from 7A did her felicitation speech and Sruthy from 7B did the vote of thanks.

Sunday, 9 December 2012


ഒന്നാമന്‍ വീണ്ടും വീണ്ടും ….....
വര്‍ക്കല ഉപജില്ലാ ഗണിത ശാസ്ത്രമേളയിലും ഐ.ടി മേളയിലും ഇത്തവണയും ഓവര്‍ റോള്‍ കിരീടം നിലയ്ക്കാമുക്കിന്..

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.....
ഐ.ടി മേള വിജയികള്‍
മലയാളം ടൈപ്പിംഗ്
ആതിര.എസ്.എല്‍


ഡിജിറ്റല്‍ പെയിന്റിംഗ്
പ്രണവ്.പി


ഗണിത ശാസ്ത്രമേള വിജയികള്‍
ഗണിത പസില്‍
ഉണ്ണിമായ


നമ്പര്‍ ചാര്‍ട്ട്
രേഷ്മ

Thursday, 6 September 2012

അധ്യാപകദിനാചരണം- സ്കൂളില്‍
സ്കൂളില്‍ പ്രത്യേക യോഗം ചേര്‍ന്നു.
വാര്‍ഡ് മെമ്പറും പൂര്‍വ്വ അധ്യാപികയുമായ ശ്രീമതി. സുശീല ടീച്ചര്‍  അധ്യാപകര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
അധ്യാപക ദിനത്തെക്കുറിച്ച് വിശദമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.
കുട്ടികള്‍ അധ്യാപകരെ പൂക്കള്‍ നല്‍കി സ്വീകരിച്ചു.
















7A യിലെ റീജ സലിം അധ്യാപകദിന സന്ദേശം നല്‍കി.

സെപ്തംബര്‍ 5-  അധ്യാപകദിനം 

അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.

ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍​ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.

“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.