Wednesday, 5 June 2013

ലോക പരിസ്ഥിതി ദിനം -ജൂണ്‍ 5

ലോക പരിസ്ഥിതി ദിനാചരണം-2013
               "ചിന്തിക്കൂ. ഭക്ഷിക്കൂ.കരുതൂ."

05-06-2013 രാവിലെ 10 മണിയ്ക്ക് ചേര്‍ന്ന സ്പെഷ്യല്‍ അസംബ്ലിയില്‍  സീനിയര്‍ ടീച്ചര്‍ ശ്രീമതി.സബീന  ലോക പരിസ്ഥിതി ദിനത്തെക്കുറിച്ചും മണ്ണ് ,ജലം ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി. പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ സമയക്രമം-
10-11 am-കുട്ടികള്‍ ശേഖരിച്ച് കൊണ്ട് വന്ന ഔഷധ സസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.പരിചയപ്പെട്ടു.ലിസ്റ്റ് ചെയ്തു. അവര്‍ കണ്ടെത്തിയ ഔഷധ ഗുണങ്ങള്‍ അവതരിപ്പിച്ചു. കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി.
11-12 pm- പരിസ്ഥിതി ദിനക്ലാസ് (IWMP യുടെ ബോധവല്‍ക്കരണ ക്ലാസ്)
മണ്ണ്,ജലം,വായു, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം എന്നിവ ഉള്‍പ്പെടുത്തി.
12.00-2.00 pm- ഔഷധതോട്ട നിര്‍മാണം
2.00-2.30 pm-ക്വിസ് മത്സരം
2.30-3.30 pm- പോസ്റ്റര്‍ നിര്‍മാണം
3.30-4.00 pm- പോസ്റ്ററുകളുടെ പ്രദര്‍ശനം
ഔഷധ തോട്ടത്തിലേക്ക്...
പരിസ്ഥിതി ദിന ക്ലാസില്‍നിന്നും..

ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, പരിചയപ്പെടല്‍.....
ഔഷധസസ്യ ആല്‍ബങ്ങള്‍  .....















LPക്വിസ് മത്സരവിജയികള്‍

ഒന്നാം സ്ഥാനം- ആഷിക് .എ 4B
രണ്ടാംസ്ഥാനം- അതുല്‍.ബി 4B
മൂന്നാം സ്ഥാനം- വിഷ്ണു.എം  4A
UP വിഭാഗം ക്വിസ് മത്സരത്തില്‍ നിന്നും


UP വിഭാഗം ക്വിസ് മത്സര വിജയികള്‍
ഒന്നാം സ്ഥാനം- അപര്‍ണ.എ 7A

രണ്ടാംസ്ഥാനം- അമൃത .ബി 7A
മൂന്നാം സ്ഥാനം- ആതിര.എ 7A
പോസ്റ്റര്‍ നിര്‍മാണമത്സരത്തില്‍നിന്നും...




സമ്മാനാര്‍ഹത നേടിയ പോസ്റ്ററുകള്‍








പോസ്റ്ററുകളുടെ പ്രദര്‍ശനം






 

Monday, 3 June 2013

സ്കൂള്‍ പ്രവേശനോത്സവം 2013


സ്കൂള്‍ പ്രവേശനോത്സവം 03-06-2013 തിങ്കള്‍

ഹെഡ് മാസ്റ്റര്‍ ശ്രീ.ആര്‍.പ്രകാശ് അധ്യക്ഷനായിരുന്നു.
 

പ്രവേശനോത്സവം ഉദ്ഘാടനം- 
 വാര്‍ഡ് മെമ്പര്‍ശ്രീ.ജനാര്‍ദ്ദനന്‍
നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തുന്നു.



കൈപുസ്തക വിതരണം- PTA പ്രസിഡന്റ് ശ്രീ.വത്സലന്‍ വാര്‍ഡ് മെമ്പര്‍ക്ക് നല്‍കുന്നു.

നിലയ്ക്കാമുക്കിലെ കൊല്ലം സ്റ്റോര്‍ ഉടമ ശ്രീ.ഷഹാര്‍ സ്പോണ്‍സര്‍ ചെയ്ത കുടകളുടെയും ബാഗുകളുടെയും വിതരണം , അദ്ദേഹം തന്നെ നടത്തിയത് ഏവര്‍ക്കും സന്തോഷം നല്‍കി.



ആശംസാ പ്രസംഗം- ശ്രീ.ജനാര്‍ദ്ദനന്‍

പാഠപുസ്തകത്തിന്റെ വിതരണോദ്ഘാടനം PTA പ്രസിഡന്റ് ശ്രീ.വത്സലന്‍ നടത്തി.
ആശംസാ പ്രസംഗം- മദര്‍ PTAപ്രസിഡന്റ്
നന്ദി- ശ്രീ.ജയറാം (സ്റ്റാഫ് പ്രതിനിധി)

ഒന്നാം ക്ലാസിലെ പുതിയ കൂട്ടുകാര്‍ക്കൊപ്പം കൂടാം....
ഞങ്ങളുടെ പുതിയ കൂട്ടുകാര്‍....

കൊച്ചു കൂട്ടുകാര്‍ വിവിധ കളികളില്‍...


ജൂണ്‍ 2 ന് തന്നെ അധ്യാപകര്‍ സ്കൂള്‍ അലങ്കരിക്കാനുള്ള വര്‍ണ്ണകടലാസ് തോരണങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഒന്നാം ക്ലാസില്‍ മനോഹരമായ ചിത്രപ്പണികള്‍ക്കൊപ്പം ബലൂണുകളും വര്‍ണകടലാസ് തോരണങ്ങളും കുട്ടികള്‍ക്ക് കൗതുക കാഴ്ചകളായി. എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മിഠായിയും പായസവും വിതരണം ചെയ്തു.

Friday, 29 March 2013

ക്രയോണ്‍ ചിത്രം

7B യിലെ പ്രണവ്  വരച്ച മനോഹരമായ ചിത്രം കാണൂ....





Wednesday, 13 March 2013

ഇന്‍സ്പെയര്‍ അവാര്‍ഡ്

ഇന്‍സ്പെയര്‍ അവാര്‍ഡ് ....വീണ്ടും...

7B യിലെ രാഹുലിന് ഈ വര്‍ഷത്തെ ഇന്‍സ്പെയര്‍ അവാര്‍ഡ് ...
അഭിനന്ദനങ്ങള്‍......

Wednesday, 6 March 2013


നാളേയ്ക്കിത്തിരി ഊര്‍ജം
നമ്മുടെ സ്കൂളിന് ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ലഭിച്ചു. അഭിനന്ദനങ്ങള്‍!.............
കേരള സ്റ്റേറ്റ് ഇലക് ട്രിസിറ്റി ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഏറ്റെടുത്ത ഊര്‍ജ്ജ സംരക്ഷണ പരിപാ‌ടിയിലേയ്ക്ക് നമ്മുടെ സ്കൂളില്‍നിന്നും 50 കുട്ടികളെ തെരഞ്ഞെടുത്തു.
ലക്ഷ്യങ്ങള്‍:
-വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക.
-വൈദ്യുതി പാഴാക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക.

ഒരു വര്‍ഷത്തെ ഊര്‍ജ്ജ ഉപഭോഗത്തിലുള്ള വ്യത്യാസം വിലയിരുത്തിയപ്പോള്‍ 3 കുട്ടികള്‍ ക്യാഷ് അവാര്‍ഡിന് അര്‍ഹരായി.
ശ്രുതി .S -7.B
ആതിര.S.L-7.A
ഐശ്വര്യ-7.A
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ദീപ്തി ടീച്ചറിന് ട്രോഫിയും ലഭിച്ചു.

Friday, 1 March 2013

ദേശീയശാസ്ത്രദിനം -ഫെബ്രുവരി 28


ദേശീയശാസ്ത്രദിനം -ഫെബ്രുവരി 28

ചന്ദ്രശേഖര വെങ്കിട്ടരാമൻ

ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ C.V.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.

1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. അഞ്ച് ആണ്മക്കളും മൂന്നു പെണ്മക്കളുമായി ഈ ദമ്പതികൾക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത്. രാമന് നാലുവസ്സുള്ളപ്പോൾ, പിതാവിന് വിശാഖപട്ടണത്തുള്ള എ.വി.എൻ. കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ഛനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന്‌ ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു.
സ്ക്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ, രാമൻ, പഠനത്തിൽ ഉന്നതനിലവാരം പുലർത്തി. സ്കോളർഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തിൽതന്നെ രാമന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിർമ്മിച്ചു. ബുദ്ധിശക്തിയിൽ ഉന്നതനിലവാരം പുലർത്തിയെങ്കിലും രാമന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
പതിനൊന്നാമത്തെ വയസ്സിൽ രാമൻ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛൻ പഠിപ്പിച്ചിരുന്ന എ.വി.എൻ. കോളേജിൽത്തന്നെ ഇന്റർമീഡിയേറ്റിന് ചേർന്നു. ഒന്നാമനായിത്തന്നെ ഇന്റർമീഡിയേറ്റും വിജയിച്ചു.
പ്രസിഡൻസി കോളേജിൽ
1903-ൽ, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ രാമൻ ബി.എ.യ്ക്കു ചേർന്നു. പ്രസിഡൻസി കോളേജിൽ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗൽഭരായ യൂറോപ്യന്മാരായിരുന്നു. പഠനത്തിൽ അദ്ദേഹത്തിന്‌ ഏറെ ഗുണം ചെയ്തു. 1904-ൽ രാമൻ, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണമെഡലുകൾ നേടിക്കൊണ്ട് ബി.എ. ഒന്നാമനായി വിജയിച്ചു.
ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിക്കാൻ തക്ക ആരോഗ്യസ്ഥിതിയില്ലാതിരുന്നതിനാൽ, പ്രസിഡൻസി കോളേജിൽത്തന്നെ ഭൗതികശാസ്ത്രം പഠിക്കാനായി എം.എ. യ്ക്കു ചേർന്നു. 1907-ൽ, രാമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ എം.എ പാസ്സായി.
വിവാഹം
പരീക്ഷ പാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ആ ഒരു ചെറിയ ഇടവേളയിലായിരുന്നു രാമൻ "ലോകസുന്ദരി" എന്ന പെൺകുട്ടിയെ വിവാഹം ചെയ്തത്. അക്കാലത്തെ പരമ്പരാഗതരീതികളനുസരിച്ച് തങ്ങളുടെ വിവാഹകാര്യതീരുമാനത്തിൽ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. എന്നാൽ രാമന്റെ വിവാഹം അപ്രകാരമല്ല നടന്നത്. കോളേജിൽ പഠിക്കുമ്പോഴെത്തന്നെ, രാമൻ, തന്റെ സുഹൃത്തും തിയോസഫിസ്റ്റും പുരോഗമനവാദിയുമായ രാമസ്വാമിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. രാമസ്വാമിയുടെ ബന്ധുവായ ലോകസുന്ദരിയെ അവിടെ വച്ച് കണ്ടുമുട്ടി പ്രണയത്തിലാകുകയും, ഈ പ്രണയം വിവാഹത്തിലേക്ക് ചെന്നെത്തുകയുമായിരുന്നു.
രാമൻ ബ്രാഹ്മണനും ലോകസുന്ദരി മറ്റൊരു ജാതിയിൽപ്പെട്ടയാളുമായതിനാൽ വിവാഹത്തിന് രാമന്റെ അമ്മയടക്കമുള്ള ബന്ധുക്കൾ എതിർപ്പുപ്രകടിപ്പിച്ചിരുന്നു. എന്നാൽ രാമന്റെ പിതാവിന്റെ പിന്തുണയും രാമന്റെ ദൃഢനിശ്ചയവും മൂലം ലോകസുന്ദരിയുമായുള്ള വിവാഹം നടന്നു.


രാമൻ പ്രഭാവം




ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണ്ണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു. 1928 ഫെബ്രുവരി 28 നാണ് ഇത് ലോകത്തെ അറിയിച്ചത്. ഈ സ്മരണയ്ക്കായാണ് ഫെബ്രുവരി 28 ദേശീയശാസ്ത്ര ദിനമായി ആചരിയ്ക്കുന്നത് .


ദേശീയശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ചുവര്‍പത്രികാനിര്‍മാണം എന്നിവ ക്ലാസ് തലത്തില്‍ നടന്നു.