Thursday, 24 October 2013

സേവനദിനം...

8-10-2013
സേവന ദിനം ആചരിച്ചു.
സ്കൂളും പരിസരവും വൃത്തിയാക്കി.

തുടര്‍ന്ന് അരിപ്പായസം വിതരണം നടത്തി..


Wednesday, 2 October 2013

ഇന്ന് ഗാന്ധിജയന്തി ......

രാജ്യം ഇന്ന് ഗാന്ധിജയന്തി ദിനം ആഘോഷിക്കുന്നു.....

ഒക്ടോബര്‍ രണ്ട് ,ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന്, നമ്മുടെ രാഷ്ട്രപിതാവിന് ഇന്ന് നൂറ്റിനാല്‍പ്പത്തി രണ്ടാം ജന്മദിനം. അഹിംസയുടെ, നന്മയുടെ വെളിച്ചം വീശിയ ബാപ്പുജി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കായി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടി. അദ്ദേഹത്തിന് ഈ ജന്മദിന വേളയില്‍ പ്രണാമം അര്‍പ്പിക്കാം.
ഗാന്ധിജിയെക്കുറിച്ച് വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ പോരാ. ഓരോ ഇന്ത്യക്കാരനും അറിവു വെയ്ക്കുന്ന കാലം മുതല്‍ ഗാന്ധിജി എന്ന വാക്കും വ്യക്തിയെയും മനസ്സിലാക്കുന്നു. ഇന്ത്യയുടെ ജീവവായുവില്‍ ബാപ്പുജിയുടെ പേരുണ്ട്.
അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായി 2001 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനവും അന്താരാഷ്ട്രാ അഹിംസാ ദിനവുമായി ആചരിക്കാന്‍ തീരുമാനിച്ചത്.


ഗാന്ധിദര്‍ശന്‍ കലോത്സവം - സ്കൂള്‍തലം.

സ്കൂള്‍തല ഗാന്ധിദര്‍ശന്‍ കലോത്സവം 01-10-2013 ന് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.
പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റര്‍ Mr.R.പ്രകാശ് സര്‍ നിര്‍ഹിച്ചു.

തുടര്‍ന്ന് വിവിധ കലാമത്സരങ്ങള്‍ നടത്തി.കവിതാപാരായണം, പ്രസംഗം, ക്വിസ് മത്സരം,ഉപന്യാസരചന എന്നിവയാണ് നടത്തിയത്.
LP,UP ക്വിസ് മത്സരങ്ങള്‍ക്ക് ഗാന്ധിദര്‍ശന്‍ കോര്‍ഡിനേറ്റര്‍ ജയറാം സര്‍നേതൃത്വം നല്‍കി.
ക്വിസ് മസര വിജയികള്‍
LP വിഭാഗം
First-ആഷിക് , Second- അനന്തു(4B)
 UP വിഭാഗം
First -ശരണ്യ(6B)
Second- നിബിന്‍, ഹരിപ്രസാദ്(6A)



Thursday, 26 September 2013

ഗണിതക്വിസ് .....

26-09-2013 .
ഇന്ന് നടത്തിയ ഗണിതക്വിസിലെ വിജയി..
നിതിന്‍ 7A

Wednesday, 25 September 2013

ഗണിതമേള സ്കൂള്‍ തലം................

25-09-2013 
ഇന്ന് നടത്തിയ ജ്യോമട്രിക് ചാര്‍ട്ട് മത്സരത്തില്‍ നിന്നും.......




കുട്ടികള്‍ തയ്യാറാക്കിയ ജ്യോമട്രിക് ചാര്‍ട്ടുകള്‍ കാണാം...




















ചീരകൃഷിയുടെ വിളവെടുപ്പ്.....ഉത്സവം....

സ്കൂള്‍ ഹെഡ് മാസ്റ്റര്‍ Mr.R.പ്രകാശ് സര്‍ ചീരയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ ഹരിതസേനാബ്ലോഗ്ലിലേക്ക് പോകൂ....

Friday, 13 September 2013

ഓണാശംസകള്‍.......

എല്ലാവര്‍ക്കും യു.പി. എസ്. നിലയ്ക്കാമുക്കിന്റെ
ഓണാശംസകള്‍.......