Tuesday, 23 December 2014

GIRLS EMPOWERMENT PROGRAMME -3 DAYS CAMP....

 പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ത്രീദിന ശില്പശാല-ജ്വാല 
ഒന്നാംദിവസം G.U.P.S.NILAKKAMUKKU 22-12-2014


 സര്‍വ്വശിക്ഷാ അഭിയാന്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി നമ്മുടെ സ്കൂളില്‍വച്ചു 3 ദിവസത്തെ ശില്പശാല ഒരുക്കുന്നു...
 വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. J. സലിം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡമാസ്റ്റര്‍ ശ്രീ. R. പ്രകാശ് സ്വാഗതവും വാര്‍ഡു മെമ്പര്‍ ശ്രീ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷതയും വഹിച്ചു.B.R.C. ട്രയിനര്‍ ശ്രീമതി വിജയലക്ഷ്മി, CRC കോര്‍ഡിനേറ്റര്‍ ശ്രീമതി ലീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. J. സലിം ഉദ്ഘാടനം ചെയ്യുന്നു.

സ്കൂള്‍ ഹെഡമാസ്റ്റര്‍ ശ്രീ. R. പ്രകാശ് സ്വാഗത പ്രസംഗം നടത്തുന്നു.


വാര്‍ഡു മെമ്പര്‍ ശ്രീ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിക്കുന്നു

B.R.C. ട്രയിനര്‍ ശ്രീമതി വിജയലക്ഷ്മി ആശംസകള്‍ നേരുനു.

 CRC കോര്‍ഡിനേറ്റര്‍ ശ്രീമതി ലീന  ആശംസകള്‍ നേരുനു.


3 ദിവസത്തെ സജീവപ്രവര്‍ത്തനങ്ങളാണ് തീയറ്റര്‍ സങ്കേതമുപയോഗിച്ചു ഒരുക്കിയിരിക്കുന്നത്. സ്വന്തമായി ശരിയായ തീരുമാനങ്ങള്‍ എടുക്കാനും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനും നമ്മുടെ കുട്ടികള്‍ കഴിവു നേടേണ്ടതുണ്ട്.
ലക്ഷ്യങ്ങള്‍.
ഓരോ കുട്ടിയിലും അന്തര്‍ലീനമായ കഴിവുകള്‍ തിരിച്ചറിയുന്നതിന്
തന്റെകഴിവില്‍ അഭിമാനബോധം രൂപപ്പെടുത്തുന്നതിന്
തന്റെ പരിമിതികളെ അതിജീവിക്കുന്നതിന്
മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും അറിയുന്നതിന്
ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുന്നതിനും അത് ജീവിതശീലമാക്കുന്നതിനും


ഒന്നാം ദിവസം
ഉദ്ദേശ്യം
സംഭാഷണങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിയുന്നതിനും അവ നിര്‍മ്മിക്കുന്നതിനും
സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ധാരണ നേടുന്നതിന്
ക്രീയാത്മക ചിന്ത വികസിപ്പിക്കുന്നതിനുള്ള വിവിധ സന്ദര്‍ഭങ്ങളിലിടപെട്ട് സ്വയം വളരാന്‍
ചില പ്രത്യേക സന്ദര്‍ഭങ്ങളിലെ സംഭാഷണ ശകലങ്ങള്‍ എഴുതിയ സ്ലിപ്പുകള്‍ ഓരോ ഗ്രൂപ്പിനും നല്‍കിക്കെണ്ടുള്ള പ്രവര്‍ത്തനം.
വിവിധ പ്രവര്‍ത്തനങ്ങളിലൂടെ....ഒരെത്തിനോട്ടം....








വര്‍ക്കല BPO ശ്രീ.സതികുമാര്‍ സര്‍ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍.....



No comments:

Post a Comment