Wednesday, 20 July 2011

7A,7C നാടന്‍ പാട്ടുശേഖര​ണം....പതിപ്പ്

 നാടന്‍ പാട്ടിന്‍ ഈണങ്ങളിലൂടെ......
7A
പുറംചട്ട











  
അധ്വാനിയ്ക്കുന്ന കൂട്ടര്
 താതിന്തക തെയ്താരോ തക താതിന്തക തെയ്തതാരോ
സ്വര്‍ണ്ണക്കതിരുകള്‍ മൂടിനില്‍ക്കണ്
പാടംനോക്കെടാ തെയ്താരാ
താതിന്തക തെയ്താരോ തക താതിന്തക തെയ്താരോ
അധ്വാനിക്കുന്ന കൂട്ടര്
കൂടി നില്‍ക്കണ നോക്കെടാ
താതിന്തക തെയ്താരോ തക താതിന്തക തെയ്താരോ
കളപറിക്കണ് വെളളം തേവണ്
നോക്കടാ നോക്കടാ തെയ്താരാ താതിന്തക
നെല്ല് കൊയ്യണ് കറ്റ മെതിക്കണ്
പതിര് പാറ്റണ് തെയതാരാ താതിന്തക
അധ്വാനിക്കണ കൂട്ടര്
നമുക്കിടയില്‍ എന്നു മെന്നും

കൊയ്ത്

വിത്തെറിയടി വിത്തെറിയടി
വിത്തെറിയടി കൊയ്ത്കാരി
വെളളം തേവടി വെളളം തേവടി
വെളളം തേവടി നീലി പെണ്ണേ
കളപറിക്കെടി കളപറിക്കെടി
കളപറിക്കെടി കണ്ണാളേ
നെല്ല് കുത്തെടി നെല്ല് കുത്തെടി
നെല്ല് കുത്തെടി കണ്ണാളെ


ഞാറുനടല്‍

ആ തിന തിന തിന്തിന്തോ തിന്തിന്താരാ
എല്ലാരും ഞാറുനടെടാ തിന്തിന്താരാ
ഒരുമിച്ച് ഞാറുനടെടാ തിന്തിന്താരാ
എങ്ങനെ നടുന്നേ തിന്തിന്താരാ
തെക്കൊളള കളപറിച്ചേ തിന്തിന്താരാ
വടക്കൊളള കളപറിച്ചേ തിന്തിന്താരാ
ആ തിന്ത തിന തിന്തിന്തോ തിന്തിന്താരാ
കളപറിച്ചാ പിന്നെ എന്താണ് ചെയ്യുക?
ആ തിന്ത തിന തിന്തിന്താ തിന്തിന്താരാ
എല്ലാരും കൊയ്യിനെടാ തിന്തിന്താരാ
ഒരുമിച്ച് കൊയ്യിനെടാ തിന്തിന്താരാ
എങ്ങനെ കൊയ്യണം തിന്തിന്താരാ
അങ്ങനെ കൊയ്യണം തിന്താരാ
ആ തിന തിന തിന്തിന്തോം തിന്തിന്താരാ
ശില്‍പ



താരിതന്താരോ താരിതിനന്തോ
താരികതാനോ താരിതിനന്തോ
കൊയ്യടി കൊയ്യടി പെണ്ണാളെ
താളത്തില്‍ കൊയ്യടി പെണ്ണാളെ
താരികന്താരോ താരിതിനന്തോ
നീലത്താമര പൂവ് വിരിഞ്ഞപ്പോള്‍
നോക്കി നിന്ന പെണ്ണാളെ
താരികന്താരോ താരീതിനന്തോ
കൃഷിനിലമൊരുക്കാം
സായൂജ്യ-7A

തന്നാനെ താനാ തന തന്നാനം താനാ
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് നിലമൊരുക്കാം
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് വിത്തെറിയാം(തന്നാനെ)
ഓടാവാ കൂട്ടരേ നമുക്കൊരുമിച്ച് വെളളം തേവാം(തന്നാനെ)
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് ഞാറു നടാം(തന്നാനെ)
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് കളപറിക്കാം(തന്നാനെ)
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് നെല്ല് കൊയ്യാം(തന്നാനെ)
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് കററ മെതിക്കാം(തന്നാനെ)
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് പതിര് പാററാം(തന്നാനെ)



7C
പുറംചട്ട











No comments:

Post a Comment