Tuesday, 5 July 2011

നാടന്‍പാട്ടിന്‍ ഈണങ്ങളിലൂടെ

നാടന്‍പാട്ടിന്‍ ഈണങ്ങളിലൂടെ -7B
കുട്ടികളുടെ സര്‍ഗാത്മകത നാടന്‍ പാട്ടുകളുടെ സൃഷ്ടികളിലൂടെ ..........
കൈയെഴുത്തുമാസിക 
പുറംചട്ട

ആമുഖം


'കരളിലെ നോവ് 'എന്ന നാട൯പാട്ടിന്റെ സമാനതാളത്തില്‍ 'അധ്വാനം ' എന്ന വിഷയത്തെ ആസ്പദമാക്കി വ്യക്തിഗതമായി കുട്ടികള്‍ നി൪മ്മിച്ച നാട൯പാട്ടുകള്‍............


1.പത്തുപൈസക്കായി
തരള്‍ദര്‍ശന്‍-7B

മെയ്യനങ്ങി പണിചെയ്ത്
തെയ്യം കാണാനിറങ്ങാനായ്
കീശ തപ്പി നോക്ക്യപ്പം
പത്തു പൈസയില്ലെടീ..........
അത്തിനുന്തിനുന്താരോ
അത്തിനുന്തിനുന്താരോ
അത്തിനുന്തിനുന്താരോ
അത്തിനുന്തിനുന്താരോ

കാലിമേച്ച് കിട്ടുന്ന കായ്
കള്ള് മോന്തിതീ൯ത്തിട്ടെന്നെ
തൊഴിച്ചു കണവനെ൯........
പത്തു കാശു കൊണ്ടും പോണേ........
(അത്തിനു...........)

പനിച്ചു വിറയ്കുന്ന നാലു കിടാങ്ങക്കിന്ന്
കഞ്ഞിവയ്ക്കാനിന്ന്
....................

ഇനിയുമുണ്ട്............തുടര്‍ന്നും പോസ്ററ് ചെയ്യാം.....
നാടന്‍പാട്ടിന്‍ ഈണങ്ങളിലൂടെ -7A  

കൃഷിനിലമൊരുക്കാം
സായൂജ്യ-7A

തന്നാനെ താനാ തന തന്നാനം താനാ
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് നിലമൊരുക്കാം
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് വിത്തെറിയാം(തന്നാനെ)
ഓടാവാ കൂട്ടരേ നമുക്കൊരുമിച്ച് വെളളം തേവാം(തന്നാനെ)
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് ഞാറു നടാം(തന്നാനെ)
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് കളപറിക്കാം(തന്നാനെ)
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് നെല്ല് കൊയ്യാം(തന്നാനെ)
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് കററ മെതിക്കാം(തന്നാനെ)
ഓടിവാ കൂട്ടരേ നമുക്കൊരുമിച്ച് പതിര് പാററാം(തന്നാനെ)

ഇനിയുമുണ്ട്............തുടര്‍ന്നും പോസ്ററ് ചെയ്യാം....

No comments:

Post a Comment