സായൂജ്യയുടെ ഈ വര്‍ഷത്തെ ഓണക്കാല അനുഭവം
ഞാനും എന്റെ അനിയത്തിമാരുമൊത്ത് സാറ്റ് കളിക്കുകയായിരുന്നു.സുജലാണ് എണ്ണിയത്.ഞാനും സൃഷ്ടിയും
കൂടി ഒരുമിച്ച് സാറ്റടിക്കാനോടി. അവള്‍ക്ക് സാറ്റടിക്കാനായി
എന്നെ പിടിച്ച് തള്ളി.അവിടെ പാറ ഇറക്കിയിട്ടിട്ടുണ്ടായിരുന്നു.
ഞാന്‍ വീണ് പാറയുടെ മുനയില്‍ കൊണ്ട് കാല് കീറി.
പാറപ്പൊടി എടുക്കാനായി അമ്മ എന്നെ ആസ്പത്രിയില്‍ കൊ-
ണ്ട് പോയി.എനിക്ക് പേടി തുടങ്ങി.പാറപ്പൊടി എടുത്തപ്പോള്‍
നല്ല വേദനയായിരുന്നു.അവര്‍ മരുന്ന് വെച്ച് കെട്ടി തന്നു.മൂന്ന് ആഴ്ച കെട്ടി വെച്ചിരുന്നു.
-എസ്.ആര്‍.സായൂജ്യ
7A
No comments:
Post a Comment