ഒക്ടോബര്‍ 2 ഞായറാഴിച്ചയായിരുന്നു. ഈ വര്‍ഷത്തെ ഗാന്ധി-ജയന്തി ദിനം അന്നേ ദിവസം ആചരിക്കാന്‍കഴിയാത്തതിനാല്‍ ചൊവ്വാഴ്ചയാണ് ഞങ്ങളുടെ സ്കൂളില്‍സേവനദിനം ആഘോഷിച്ചത്.എല്ലാകുട്ടികളും സ്കൂളിലേക്ക്
വന്നപ്പോള്‍ പരിസരം വൃത്തിയാക്കാനുള്ള ഉപകരണങ്ങളും
കൊണ്ടുവന്നിരുന്നു. ഞാന്‍ കൊണ്ട് പോയത് ചൂലായിരുന്നു.
പതിവുപോലെ ടീച്ചര്‍ ക്ളാസിലെത്തി. ടീച്ചര്‍ ഞങ്ങള്‍ വൃത്തിയാക്കേണ്ട സ്ഥലം പറഞ്ഞു തന്നു. അപ്പോഴേക്കും നമ്മുടെ ചൂലുകള്‍ ആണ്‍ കുട്ടികള്‍ കൈവശമാക്കിയിരുന്നു.
ഞങ്ങള്‍ ചവറുകള്‍ വാരിക്കൂട്ടി വൃത്തിയാക്കി. മണ്‍വെട്ടിയില്ലാത്തതിനാല്‍ കൈകൊണ്ട് പുല്ല് പറിച്ചു. ഞാന്‍ ഒറ്റക്ക് ശ്രമിച്ചു. പറ്റിയില്ല. മൂന്ന്
പേര്‍ കൂടി ശ്രമിച്ചപ്പോള്‍ പുല്ല് വേരോടെ പുഴുതു വന്നു.
വേരോടൊപ്പം ഒരു മണ്ണിരയും! ഞാന്‍ പേടിച്ചുപോയി. പുല്ല് താഴെയിട്ടു. എല്ലാപേരും എന്നെ കളിയാക്കിച്ചിരിച്ചു. ജാള്യത മനസ്സില്‍ വച്ച് ഞാന്‍ പണി തുടര്‍ന്നു .നമ്മള്‍ സ്കൂള്‍ പരിസരം
പൂര്‍ണ്ണമായും വൃത്തിയാക്കി.
ശില്പ.S 7A
No comments:
Post a Comment