Wednesday, 29 January 2014

A STUDY TOUR TO RAMESWARAM



സ്കൂള്‍ പഠന വിനോദയാത്ര(25-01-2014 & 26-01-2014)

രണ്ട് ദിവസം നീണ്ട് നിന്ന ട്രെയിന്‍യാത്ര കുട്ടികളെ ഏറെ രസിപ്പിച്ചു. യാത്രയുടെ ക്ഷീണം ഒട്ടും അനുഭവപ്പെടാതെ , ജനകീയനായ മുന്‍ ഇന്ത്യന്‍ പ്രസിഡന്റും മിസൈല്‍ മാനുമായ APJ അബ്‌ദുള്‍ കലാമിന്റെ നാട്ടിലേക്ക്..
പാമ്പന്‍ പാലം
രണ്ടുകരകളെ ബന്ധിപ്പിക്കാന്‍ വാഹനഗതാഗതമുള്ള പാലം വരുന്നതിനുമുന്‍പെ റയില്‍ഗതാഗതത്തിനായി കടലിന്‌ മീതെ പാലം നിര്‍മ്മിച്ച ചരിത്രമാണ്‌ പാമ്പന്‍പാലത്തിന്‌. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെഭാഗമായ രാമേശ്വരം ദ്വീപിനെ ബന്ധിപ്പിക്കുന്ന പാലമാണ്‌ പാമ്പന്‍.തീവണ്ടിക്ക് കടന്ന്‌ പോകാന്‍ കഴിയുന്ന പാലവും സമാന്തരമായുള്ള റോഡ്‌ പാലവുമാണ്‌ പാമ്പന്‍ പാലം എന്നറിയപ്പെടുന്നത്‌. വാഹനങ്ങള്‍ക്ക്‌ കടന്ന്‌പോകാന്‍ സാധിക്കുന്ന പാലത്തിന്‌ ഇന്ദിരാഗാന്ധി പാലമെന്ന്‌ നാമകരണം ചെയ്‌തീട്ടുണ്ടെങ്കിലും പാമ്പന്‍പാലം എന്നു തന്നെയാണ്‌ അറിയപ്പെടുന്നത്‌.
മധുര ധനുഷ്‌ക്കോടി ഹൈവേയിലുള്ള പാമ്പന്‍ പാലം 1988ല്‍ രാജീവ്‌ഗാന്ധിയാണ്‌ രാജ്യത്തിന്‌ സമര്‍പ്പിച്ചത്‌. അടിയൊഴുക്ക്‌ ശക്തമായുള്ള പാക്ക്‌ കടലിടുക്കിന്റ ഈ പ്രദേശത്തെ പാലം നിര്‍മാണം ഒരു വെല്ലുവിളിതന്നെയായിരുന്നു. റോഡ്‌പാലത്തെക്കാള്‍ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌ തീവണ്ടിപാലത്തിന്‌.
ഒരു നൂറ്റാണ്ട്‌മുമ്പ്‌ ബ്രിട്ടീഷുക്കാര്‍ പണിക്കഴിപ്പിച്ച പാമ്പന്‍പാലം ഒരു എഞ്ചീനീയറിങ്ങ്‌ വിസ്‌മയം തന്നെയാണ്‌. 2065 മീറ്റര്‍ നീള്ളമുള്ള പാമ്പന്‍പാലം ഇന്ത്യയിലെ ആദ്യത്ത കടല്‍ പാലമാണ്‌. കപ്പലുകള്‍ക്ക്‌ കടന്ന്‌ പോകാന്‍ സൗകര്യമൊരുക്കി പകുത്ത്‌മാറാന്‍ കഴിയുന്ന രീതിയിലാണ്‌ പാലത്തിന്റെ നിര്‍മാണം. ബ്രിട്ടീഷുക്കാര്‍ മീറ്റര്‍ ഗേജ്‌ പാലമായാണ്‌ നിര്‍മിച്ചതെങ്കിലും വിപുലീകരണത്തിന്റ ഭാഗമായി ബ്രോഡ്‌ഗേജാക്കി പുനസ്ഥാപിച്ചു.
പ്രധാനകരക്കും രാമേശ്വരം ദ്വിപിനും ഇടയിലുള്ള പാക്ക്‌ കടലിടുക്കിലാണ്‌ രണ്ടര കിലോമീറ്റര്‍ നീളമുള്ള പാലം നിര്‍മ്മിച്ചീട്ടുലള്ളത്‌. പാക്ക്‌കടലിടുക്കിന്‌ കുറുകെ പാലം നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുക്കാര്‍ക്ക്‌ പ്രചോദനമായത്‌ ധനുഷ്‌ക്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ്‌. രാമേശ്വരത്തിന്റ ഏറ്റവും അറ്റത്ത്‌ ശ്രീലങ്കയോട്‌ ചേര്‍ന്നു കിടക്കുന്ന ഭാഗമായ ധനുഷ്‌ക്കോടിയില്‍ നിന്ന്‌ ശ്രീലങ്കയിലേക്ക്‌ 16 കിലോമീറ്റര്‍ ദൂരം മാത്രമേഉള്ളൂ. ചരക്കുകളും മററും ദക്ഷിണേന്ത്യയിലെ പ്രധാനകേന്ദ്രങ്ങളില്‍ നിന്ന്‌ ശ്രീലങ്കയിലെത്തിക്കാന്‍ പ്രധാന തടസ്സമായിരുന്നത്‌ പാക്ക്‌ കടലിടുക്കായിരുന്നു.
കപ്പലുകള്‍ കടന്ന്‌ പോകുന്ന പ്രദേശമായിരുന്നതിനാല്‍ പാമ്പന്‍ പാലത്തിന്റ നടുഭാഗം കപ്പല്‍ ചാലിന്റ വീതിയില്‍ ഇരുവശങ്ങളിലേക്കും ഉയര്‍ത്തിമാറ്റാവുന്ന രീതിയിലാണ്‌ നിര്‍മ്മിച്ചത്‌. കപ്പല്‍വരുമ്പോള്‍ ഇരുവശങ്ങളിലേക്കും ഉയര്‍ന്ന്‌ മാറുന്ന പാലം ട്രയിന്‍ ഗതാഗത്തിനയി സാധാരണഗതിയിലാകും. പാലത്തിന്റ ഉരുക്കില്‍ തീര്‍ത്ത ഭാഗങ്ങള്‍ ലണ്ടനില്‍ നിര്‍മ്മിച്ച്‌ ഇവിടം കൊണ്ടുവന്ന്‌ കൂട്ടിചേര്‍ക്കുകയായിരുന്നു. 1914ല്‍ ആണ്‌ പാമ്പന്‍ പാലത്തിന്റ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌
പാമ്പന്‍പാലം യാഥാര്‍ത്ഥ്യമായതോടെ ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ചരക്ക്‌ നീക്കം സുഗമമായി. പാമ്പന്‍ പാലം പണിയുന്നതിന്‌ മുമ്പ്‌ മണ്ഡപം വരെ സര്‍വീസ്‌ നടത്തിയിരുന്ന ട്രയിന്‍ ധനുഷ്‌കോടിവരയാക്കി .തീവണ്ടിഗതാഗതം സാധ്യമായതോടെ ധനുഷ്‌ക്കോടിയില്‍ നിന്ന്‌ ശ്രിലങ്കയിലെ തലൈ മന്നാറിലേക്ക്‌ നിരവധി ചെറുകപ്പലുകല്‍ സര്‍വീസ്‌ നടത്തി.
തലൈമന്നാറില്‍ നിന്ന്‌ കൊളംബോയിലേക്ക്‌ റയില്‍ മാര്‍ഗവും യാത്ര ചെയ്യാമെന്നായപ്പോള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ സിലോണ്‍ എന്നറിയപ്പെട്ടിരുന്ന കൊളംബോയിലേക്ക്‌ കുടിയേറി. ഇന്ന്‌ ഗള്‍ഫിലേക്ക്‌ ജോലി തേടി പോകുന്നതുപോലെ സിലോണിലേക്ക്‌ മലയാളികളും തമിഴരും കുടിയേറിയിരുന്നു.
1964 ഡിസംമ്പര്‍ 22 ന്‌ അര്‍ദ്ധരാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ പാമ്പന്‍ പാലത്തിന്‌ കേടുപാടുകള്‍സംഭവിച്ചു.പാമ്പന്‍ പാലത്തിലൂടെ കടന്ന്‌ പോയ ബോട്ട്‌ മെയില്‍ എന്ന ട്രയിന്‍ ധനുഷ്‌ക്കോടിക്ക്‌ സമീപം കടലില്‍ പതിച്ച്‌ നിരവധി പേര്‍ മരണമടഞ്ഞു. ധനുഷ്‌ക്കോടി പട്ടണം പൂര്‍ണ്ണമായും കടലെടുത്തു. ശക്തമായ തിരമാലകളിലും കാറ്റിലും പെട്ടിട്ടും പാമ്പന്‍ പാലത്തിന്റലിഫ്‌റ്റ്‌ തകരാതെ നിന്നുവെന്നത്‌ അതിശയം എന്നതിലുപരി നിര്‍മ്മാണത്തിന്റ ഉറപ്പാണ്‌.
പാന്‍മ്പന്‍പാലത്തിലൂടെയാത്ര ചെയ്യാന്‍ മാത്രമായി നിരവധിസഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്‌.കന്യാകുമാരി,ചെന്നൈ, മധുര എന്നിവിടങ്ങളില്‍ നിന്നും ട്രയിനുകള്‍ പാമ്പന്‍ പാലത്തിലൂടെ രാമേശ്വരത്തേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ചരിത്രത്തില്‍ അര്‍പ്പണമനോഭാവത്തിന്റ പ്രതീകമായ പാമ്പന്‍ പാലത്തിലൂടെയുള്ളയാത്ര മറക്കാനാവാത്ത അനുഭവമാണ്‌ സഞ്ചാരികള്‍ക്ക്‌ നല്‍കുന്നത്‌
പാമ്പന്‍ പാലത്തിലൂടെ-ട്രെയിനില്‍

പാമ്പന്‍ പാലം(റോഡ്)-ട്രെയിനില്‍ നിന്നുള്ള ദൃശ്യം

കുട്ടികള്‍ ധനുഷ്‌കോടിയിലെ തിരകളോട് സല്ലപിച്ചപ്പോള്‍ 

പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ഒരുകാലത്ത്‌ ഇരുരാജ്യക്കാരെയും അങ്ങോട്ടുമിങ്ങോട്ടുമെത്തിക്കാന്‍ സാക്ഷ്യംവഹിച്ചത്‌ ഒരുകൊച്ചുപട്ടണം- ധനുഷ്‌കോടി. ലോകപ്രശസ്‌തമായ പാക്‌ കടലിടുക്കിന്റെ ഇപ്പുറത്ത്‌ തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിലെ മറ്റൊരു ചെറുദ്വീപ്‌. ലോകത്തുതന്നെ ഏറ്റവും ചെറിയ കടലിടുക്കുകളിലൊന്ന്‌. 1964 വരെ ഇരുകരകളിലേക്കും തീര്‍ത്ഥാടകരായ യാത്രക്കാരെയും കച്ചവടക്കാരെയും ചെറുബോട്ടുകളില്‍ അക്കരെയിക്കരെയെത്തിച്ചതിന്‌ സാക്ഷ്യംവഹിച്ച ധനുഷ്‌കോടി. മൂന്നുഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ഇവിടെ ഹോട്ടലുകളും വസ്‌ത്രാലയങ്ങളും റെയില്‍വേ സ്റ്റേഷനും ഹയര്‍സെക്കന്‍ഡറി സ്‌കൂളും തപാല്‍, കസ്റ്റംസ്‌, തുറമുഖ ഓഫിസുകളെക്കൊയുണ്ടായിരുന്നു. ഇന്ത്യാ-ശ്രീലങ്ക സമുദ്രങ്ങളും ഒന്നുചേരുന്ന പാക്‌ ഉള്‍ക്കടല്‍ സേതുസമുദ്രമെന്നും അറിയപ്പെടുന്നു. ഹിന്ദു പുരാണത്തില്‍ ശ്രീരാമന്‍ വില്ലുകുലച്ചും സേതുസമുദ്രം പിളര്‍ന്നതും ശ്രീലങ്കയിലേക്കെത്താന്‍ രാമന്‍ പാലംനിര്‍മിച്ചതായുമുള്ള (രാംസേതു അഥവാ ആദംപാലം) വിശ്വാസത്തില്‍ തീര്‍ഥാടകബാഹുല്യമനുഭവപ്പെട്ടിരുന്നു. 
At Dhanushkodi

No comments:

Post a Comment